- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസി കമ്പാര്‍ട്ടമെന്റിന്റെ ഡോറില്‍ ഇരുന്ന് യാത്ര; കോഴിക്കോട് സ്റ്റേഷനില്‍ നിന്നും തീവണ്ടി എടുക്കുമ്പോള്‍ തെറിച്ചു വീണു; യാത്രക്കാര്‍ ചങ്ങള വലിച്ച് ട്രെയിന്‍ നിര്‍ത്തിയതും രക്ഷയായില്ല; വീണു മരിച്ചയാളെ തള്ളിയിട്ടതോ? ഒരാള്‍ കസ്റ്റഡിയില്‍; കോഴിക്കോട് സ്റ്റേഷനിലേത് ദുരൂഹ മരണം
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ട് കൊന്നതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ട് കൊന്നതെന്ന് സംശയം. സംഭവത്തില്‍ ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരില്‍ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്‌മെന്റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
മനപ്പൂര്‍വ്വം മറ്റൊരാള്‍ പിടിച്ചു തള്ളുകയാണെന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. എസി കമ്പാര്‍ട്‌മെന്റിലെ ഡോറില്‍ ഇരുന്ന മരിച്ചയാള്‍ ടിക്കറ്റ് എടുത്തിരുന്നോ എന്നത് അടക്കം പരിശോധിക്കുന്നുണ്ട്. സാധാരണ നിലയില്‍ എസി ടിക്കറ്റെടുക്കുന്നവര്‍ ഇത്തരത്തില്‍ ഇരിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് രാത്രിയില്‍. ഈ സാഹചര്യത്തില്‍ മരിച്ചയാളിനെ കണ്ടെത്തുക എന്നതും നിര്‍ണ്ണായകമാണ്.