- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾ തമ്മിൽ തർക്കം മൂത്ത് വെടിവെപ്പ്; കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു; എയർഗൺ ഉപയോഗിച്ചു വെടിയുതിർത്തത് അയൽവാസി; പ്രൈം അലക്‌സ് മുമ്പും സമാന രീതിയിൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തി; വെടിയേറ്റ ആളുടെ മൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാൻ പൊലീസ്
കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ രാത്രി രണ്ട് പേർ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിയേറ്റത്. രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്‌സ് എന്ന ആളാണ് എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തത്.
ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർഗൺ ഉപയോഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പ്രൈം അലക്‌സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രൈം അലക്‌സ് സമാന രീതിയിൽ ഉള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ ഉണ്ട്. മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം
ഇന്നലെ കുണ്ടന്നൂരിലെ ബാറിലും വെടിവെപ്പുണ്ടായിരുന്നു. കുണ്ടന്നൂർ ജങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാർ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആൾ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാൽ ഏഴു മണിയോടെയാണ് ബാർ അധികൃതർ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ബാർ പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിർത്തതായാണ് വിവരം. പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയുതിർത്ത ആലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ