- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു കൂസലുമില്ലാതെ ലൈല; പരിചയമുള്ള മുഖങ്ങൾ കണ്ടപ്പോൾ ചിരിച്ചു; പെരുമാറ്റം യാതൊരു ഭാവഭേദവും കൂടാതെ; അരുകൊല ചെയ്ത രീതിയും ആഭിചാര പ്രവർത്തിയും പൊലീസിനോട് വിവരിച്ചതും കൂസലില്ലാതെ; ആഭിചാര കൊലപാതകത്തിലെ യഥാർഥ സൈക്കോ ഭാഗവൽ സിങിന്റെ ഭാര്യയോ?
തിരുവല്ല: നാടിനെ നടുക്കിയ ആഭിചാര കൊലപാതകത്തിന് പിന്നിലെ യഥാർഥ സൈക്കോ ആരാണ്? ഷാഫിക്കൊപ്പം പുറത്തു വരുന്ന വിവരങ്ങൾ പരിഗണിച്ചാൽ ഭഗവൽ സിങിന്റെ ഭാര്യയെ കുറിച്ചാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഇവരുടേത് യാതൊരു പെരുമാറ്റം തന്നെ യാതൊരു പശ്ചാത്താപവും ഇല്ലാത്ത വിധത്തിലായിരുന്നു. കൊല്ലപ്പെട്ടവരുടെ മാംസം വരെ ഭക്ഷിക്കാൻ ലൈല തയ്യാറായെന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ചാഞ്ചല്യമില്ലാത്ത മനസ്സിന് ഉടമയാണ് ഇവരെന്ന് വ്യക്തമാകും.
ഇന്നലെ ഇലന്തൂരിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് അവർ പെരുമാറിയത്. മഹസറിൽ ഒപ്പിട്ട പഞ്ചായത്ത് മെമ്പർ മാധ്യമങ്ങളോട് പറഞ്ഞതും യാതൊരു കൂസലും ലൈലക്ക് ഉണ്ടായിരുന്നില്ലെന്നാണ്. അരുംകൊലയിൽ യാതൊരു പശ്ചാത്താപവും ഇല്ലെന്നാണ് അവർ പറഞ്ഞത്. പരിചയമുള്ള മുഖങ്ങളെ കണ്ടപ്പോൾ ചിരിക്കുകയും ചെയ്തു. അരുകൊല നടത്തി രക്തം വീട്ടിൽ തളിച്ചത് എവിടെ എന്നൊക്കെ കാര്യമായി തന്നെ അവർ വിവരിച്ചു.
അരുംകൊല ചെയ്ത രീതിയും ആഭിചാര പ്രവർത്തിയും അടക്കം പൊലീസിനോട് വിവരിച്ചതും അടക്കം ലൈലയായിരുന്നു. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് സമ്മതിച്ചതായും വ്യക്തമാക്കിട്ടുണ്ട്. സിദ്ധനായ ഷാഫിയുടെ നിർദേശ പ്രകാരം കറിവച്ച് കഴിക്കുകയായിരുന്നെന്ന് ലൈല പൊലീസിനോട് പഞ്ഞു.
അതേസമയം, ഇലന്തൂർ സ്വദേശി ബേബിയാണ് പത്മയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത്. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി പ്രതികരിച്ചു.നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിങ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. ആയിരം രൂപ പ്രതിഫലം ലഭിച്ചു. ഭഗവൽ സിംഗും ലൈലയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.
സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തിയ സംഭവത്തിൽ പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിക്ക് നൽകിയത് ലക്ഷങ്ങളാണെന്ന് വിവരങ്ങളും പുറത്തുവന്നു. റോസ്ലിനെ കൊലപ്പെടുത്തുംമുമ്പ് 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റി. പത്മത്തെ കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങൾ ദമ്പതിമാരിൽ നിന്ന് ഇയാൾ വാങ്ങിയിരുന്നു. തവണകളായി പത്ത് ലക്ഷത്തോളം രൂപയാണ് ഷാഫി ഇവരിൽ നിന്ന് വാങ്ങിയത്. പണം നൽകിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്ന കാര്യം വ്യക്തമല്ല. ഇയാളുടെ ബാങ്ക് വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പണമിടപാട് സംബന്ധിച്ച കൂടുതൽ അന്വേഷണം കസ്റ്റഡിയിൽ എടുത്ത ശേഷമായിരിക്കും നടത്തുക.
ആദ്യഘട്ടത്തിൽ ഒരു തുക മുൻകൂറായി ഭഗവൽ സിങ്ങിൽനിന്ന് വാങ്ങിയ ശേഷമാണ് ഷാഫി പൂജ സംബന്ധിച്ച കാര്യങ്ങൾ ഇവരോട് വ്യക്തമാക്കുന്നത്. പിന്നീട് സ്ത്രീയെ കൊണ്ടുവരുന്നതിനും പണം വാങ്ങി. കൃത്യം നടത്തിയതിന് ശേഷം വലിയൊരു തുകയും ഷാഫി ഇവരിൽ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോർട്ട്. തുക സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പച്ചക്കള്ളങ്ങൾ പറഞ്ഞ് ആളുകളെ വീഴ്‌ത്തുന്നതാണ് ഷാഫിയുടെ രീതി. ഇയാളുടെ ലക്ഷ്യം പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭർത്താവായ ഭഗവൽസിങ്ങിന്റെ മുൻപിൽ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും പൊലീസ് പറയുന്നു. നരബലിയിൽ നിന്ന് ലഭിച്ച സാമ്പത്തിക നേട്ടത്തെ ഇനിയും ഉപയോഗിക്കാം എന്ന് ഷാഫി കരുതിയിരുന്നു. അതിന് വേണ്ടി പല ആളുകളെയും സമീപിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെ ഷാഫി സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനംചെയ്ത് ജൂണിൽ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ബലിനൽകുകയായിരുന്നു. റോസ്ലിനെ കട്ടിലിൽ കെട്ടിയിട്ടാണ് മൂന്നു പ്രതികളും ചേർന്ന് കഴുത്തറത്തുകൊന്നത്. ലൈലയാണ് കഴുത്തിൽ ആദ്യം കത്തിവെച്ചത്. ശരീരമാസകലം മുറിവുകളുണ്ടാക്കി. ജനനേന്ദ്രിയത്തിൽനിന്ന് രക്തം ശേഖരിച്ചശേഷം മൃതദേഹം 30 കഷണങ്ങളായി വെട്ടിനുറുക്കി. രക്തം വീടിനു പുറത്ത് പല ഭാഗങ്ങളിലായി തളിച്ച ശേഷം ശരീരഭാഗങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് ഭഗവൽ സിങ് പരാതിപ്പെട്ടതോടെയാണ് രണ്ടാമത്തെ നരബലി നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ