തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ വൃദ്ധനെ തീ കൊളുത്തി കൊന്നു. പെട്രോൾ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതര പൊള്ളലേറ്റു. ആക്രമിയും ഗുരുതരാവസ്ഥയിലാണ്. ദമ്പതികളെ തീ കൊളുത്തിയ ശേഷം അക്രമി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് സൂചന. മടവൂർ കൊച്ചാലുമൂട്ടിൽ വയോധികരായ ദമ്പതികളെ വീടുകയറി പെടോൾ ഒഴിച്ചു കത്തിച്ചു. മടവൂർ കാർത്തികവീട്ടിൽ പ്രഭാകരകുറുപ്പ് (70) ഭാര്യ വിമല (65) എന്നിവർക്കാണ് പെള്ളലേറ്റത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി(73) ആണ് വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ചത് .

ആക്രമണം നടത്തിയ ശശിക്കും പെള്ളലേറ്റു. അയൽവാസികൾ എത്തി പൊലീസിനെ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗുരുതര പൊള്ളലേറ്റ പ്രഭാകരക്കുറുപ്പാണ് മരിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട പ്രഭാകര കുറുപ്പ് പ്രതിയായ ശശിയുടെ മകനെ ഗൾഫിൽ കൊണ്ടുപോയിരുന്നു.

ശശിയുടെ മകൻ വിദേശത്ത് വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. പറഞ്ഞ ജോലിയും ശമ്പളവും കൊടുക്കാൻ പ്രഭാകരക്കുറുപ്പ് തയ്യാറാകാത്തതാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ശശി പലരോടും പറഞ്ഞിരുന്നു. ഈ തർക്കമാകും ഇന്നത്തെ ആക്രമണത്തിന് ശശിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം ഇന്നു രാവിലെ 11.45നോടയാണ് വിളി കേട്ട് അയൽവാസികൾ ഓടി എത്തിയത് ഓടി എത്തുമ്പോൾ തീ പിടിച്ചു നിൽക്കുന്ന ശശിയെയാണ് കാണുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രഭാകര കുറുപ്പും ഭാര്യ വിമലയും തീ കത്തിയ നിലയിൽ നിലത്ത് കിടക്കുന്നത് കണ്ടത് . തുടർന്നാണ് പൊലീസിന് വിവരമറിയിച്ചത്.