കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലുകൊണ്ടിടിച്ച ശേഷം ഐടിഐ വിദ്യാർത്ഥിയായ മകൻ ഫാനിൽ കെട്ടി തൂങ്ങി മരിച്ചതിന് പിന്നിലെ കാരണം അജ്ഞാതം. കാസർഗോഡ് ആലയിൽ പട്ടുവക്കാരൻ വീട്ടിൽ സുജിത് കുമാറാണ് മരിച്ചത്. തലയിൽ അമ്മിക്കല്ലുകൊണ്ടുള്ള അടിയിൽ സാരമായി പരിക്കേറ്റ സുജിത്തിന്റെ അമ്മ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ നിന്ന് വിവരങ്ങൾ തേടിയാലേ സത്യം പുറത്തേക്ക് വരൂ.

ഞായറാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം. അയൽകാർ പോലും അമ്പരപ്പിലാണ്. സുജിത്കുമാറും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 'അടിയേറ്റ സുജാത അബോധാവസ്ഥയിലായി. തല പൊട്ടി രക്തം വാർന്നൊഴുകി തളംകെട്ടിനിന്നു. ഏതാനും മണിക്കൂർ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ കണ്ടത് മകൻ ഫാനിൽ തൂങ്ങിയനിലയിലാണ്. സംഭവം അറിഞ്ഞെത്തി നാട്ടുകാർ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും സുജിത് കുമാർ മരിച്ചിരുന്നു.'

സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയ ശേഷം തിരികെ വീട്ടിലെത്താൻ വൈകിയതിനെ അമ്മ ചോദ്യം ചെയ്തതാണ് സുജിത്തിനെ പ്രകോപിപ്പിച്ചതെന്ന് സംശയിക്കുന്നതായും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മ സുജാതയുടെ മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത ലഭിക്കൂവെന്നും ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. ഉറങ്ങികിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്തുവെന്ന സംശയമാണ് അയൽക്കാർ പങ്കുവയ്ക്കുന്നത്.

അയൽക്കാർ വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂങ്ങിയനിലയിലും കണ്ടത്. ഇരുവരെയും നാട്ടുകാർ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചു. സുജിത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലയിൽ അഴിക്കോടൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. സുധയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് വരാൻ വൈകിയതിനെ തുടർന്ന് വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സുധയുടെ തലയിൽ മകൻ ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയേറ്റ് ബോധം പോയ സുധ പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് സുധയുടെ നിവവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം ക്രൂര കൃത്യം കണ്ടത്. കയ്യൂരിൽ ഐ.ടി വിദ്യാർത്ഥിയാണ് മരിച്ച സുജിത്ത്. സുജിതും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.