- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ നിന്നു മദ്യം കടത്തുന്നത് കടൽമാർഗ്ഗത്തിലും; ബോട്ടുകളും ചെറുവള്ളങ്ങളും ഉപയോഗിച്ചു മദ്യക്കടത്ത്; പുറത്തേക്ക് കോടികളുടെ മദ്യം ഒഴുകുമ്പോഴും തടയാനാവാതെ എക്സൈസ്; മദ്യക്കടത്ത് വ്യാപകമായത് കോവിഡ് സെസും ഒഴിവാക്കിയതോടെ
കണ്ണൂർ: മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യക്കടത്ത് തടയാനാവാതെ പൊലിസും എക്സൈസും. കടൽമാർഗമുൾപ്പെടെ പുതുവഴികളിലൂടെയാണ് മാഹിയിൽ നിന്നും പുറത്തേക്ക് കോടികളുടെ വിദേശമദ്യം കടത്തുന്നത്. കൊവിഡിന് ശേഷം മാഹിയിൽ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് അധികമായി ചുമത്തിയ കോവിഡ് സെസ് ഒഴിവാക്കിയതോടെയാണ് മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് വീണ്ടും സജീവമായത്.
ഇതിനായി നേരത്തെ രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘങ്ങളാണ് ചുക്കാൻ പിടിക്കുന്നത്. മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് ഇവരുടെ പ്രധാനവരുമാനമായി മാറിയിരിക്കുകയാണ്. മാഹിയിൽ നിന്നും അതിർത്തികൾ വഴിയും കടൽ, പുഴ മാർഗവും തൊട്ടടുത്ത കേരളത്തിലേക്ക് ഒഴുകുമ്പോഴും നോക്കികുത്തിയായി മാറുകയാണ് എക്‌സൈസും പൊലിസും. മൊബൈൽ ഫോൺ വിവരങ്ങൾ ഉപയോഗിച്ചു ഇവരുടെ സാന്നിധ്യം കൃത്യമായി മനസിലാക്കാൻ മദ്യക്കടത്ത് സംഘത്തിന് കഴിയുന്നുണ്ട്.
കടൽ മാർഗം ബോട്ടുകളും ചെറുവള്ളങ്ങളും െേഉയാഗിച്ചാണ് മദ്യക്കടത്ത് നടത്തുന്നത്. മാഹിയിൽ നിന്നും തെക്കൻകേരളത്തിലെ കൊല്ലംവരെ മദ്യം കടത്തുന്നുണ്ടെന്നാണ് വിവരം. മാഹിയിൽഅറുപതോളം ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലതിൽ നിന്നാണ് മദ്യം ഹോൾസെയിലായി വാങ്ങി മദ്യമാഫിയ കടത്തുന്നതെന്നാണ് വിവരം. മാഹിമദ്യം സംസ്ഥാനത്തെ ചില ബാറുകളിലും എത്തുന്നുണ്ട്. മൂന്നിരട്ടിവിലയ്ക്കാണ് ഇവർ വിറ്റഴിക്കുന്നത്. കണ്ണൂർ ജില്ലയിലെ വ്യാജമദ്യവിൽപനക്കാരും റീട്ടൈയിലായി വിറ്റഴിക്കുന്നത് മാഹി മദ്യമാണ്. 1500രൂപയ്ക്ക് കേരളത്തിലെ ബാറുകളിൽ നിന്നും ലഭിക്കുന്ന മദ്യം മാഹിയിൽ നിന്നും 400്രൂപയ്ക്ക് വാങ്ങാൻ കഴിയും.
അതിനാൽ ഇവ കേരളത്തിലെത്തിച്ചു മൂന്നിരട്ടി ലാഭം കൊയ്യുകയാണ് വ്യാജമദ്യമാഫിയ. കണ്ണൂർ-കോഴിക്കോട് ജില്ലാ അതിർത്തികളായ അഴിയൂർ, പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി പാലം എന്നിവകടന്നുകിട്ടിയാൽ തെക്കൻജില്ലകളിലേക്ക് എളുപ്പത്തിൽ പച്ചക്കറി വണ്ടിയിലോ, ചരക്കുവാഹനങ്ങളിലോ മദ്യം കടത്താൻ കഴിയുമെന്നതാണ് മദ്യക്കടത്തുകാരുടെ ധൈര്യം. അഴിയൂരിൽ എക്സൈസിന്റെ പ്രത്യേക ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ എക്സൈസ് സ്ട്രൈക്ക് ഫോഴ്സ് പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഈ കേന്ദ്രങ്ങളെ വെട്ടിച്ചാണ് ദേശീയ പാതയിലൂടെ പ്രധാനമായും മദ്യക്കടത്ത് നടക്കുന്നത്.
എക്‌സൈസിന്റെ പഴഞ്ചൻ ജീപ്പുകൾക്ക് പലപ്പോഴും അത്യാധൂനിക ആഡംബര വാഹനങ്ങളിൽ നടത്തുന്ന മദ്യക്കടത്ത് പിടികൂടാൻ കഴിയുന്നില്ല. മാഹിയിൽ നിന്നും രാത്രികാലങ്ങളിൽ കടൽ, പുഴമാർഗമുള്ള മദ്യക്കടത്ത് സജീവമായിരിക്കുകയാണ്. ഇതു തടയാൻ നേരത്തെ തീരദേശ പൊലിസിന്റെ ബോട്ടുപയോഗിച്ചു പരിശോധന നടത്തിയിരുന്നുവെങ്കിലും പിന്നീടത് നിലയ്ക്കുകയായിരുന്നു. രാത്രികാലങ്ങളിൽ മോട്ടോർ ഘടിപ്പിച്ച ചെറുവാഹനങ്ങളിലും മദ്യക്കടത്ത് സജീവമാണ്. മാഹിയിലെ മദ്യക്കടത്ത് തടയാൻ പൊലിസ് എക്സൈസുമായി സഹകരിച്ചു റെയ്ഡു ശക്തമാക്കുമെന്ന് മാഹി പൊലിസ് സൂപ്രണ്ട് രാജശേഖരൻ വെള്ളാട്ട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ