- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നവീനും കൂട്ടരും ആഗ്രഹിച്ചത് ആരുമറിയാതെ അരുണാചലിൽ പോയി മടങ്ങി വരാനോ?
തിരുവനന്തപുരം: അരുണാചലിൽ മൂന്ന് മലയാളികളുടെ മരണത്തിലേക്ക് നയിച്ചതിലെ ബുദ്ധികേന്ദ്രം നവീനെന്ന് വ്യക്തമാകുമ്പോഴും ഇവർ അരുണാചലിൽ പോയി മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നു എന്ന സൂചനകളും ശക്തം. ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ മാത്രമാണ് ഇനി കാര്യങ്ങൾ വ്യക്തമാകാനുള്ളത്. അരുണാചൽ പ്രദേശിൽ മരിച്ച നവീനും ദേവിയും സുഹൃത്ത് ആര്യയും വിശ്വസിച്ച രീതിയിൽ മരണാനന്തര ജീവിതത്തിൽ ആകൃഷ്ടരായിരുന്നു എന്ന് സൂചനകൾ വരുമ്പോഴും നാലാമതായി ഒരാളുടെ സാന്നിധ്യമുണ്ടോ എന്നതിലേക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
നവീനും ദേവിയും ആര്യയും തങ്ങൾ പിന്തുടർന്ന രീതികൾ അടുപ്പമുള്ള ആരോടും പങ്കുവച്ചിട്ടില്ല. സ്‌കൂളിലെ ചില സഹപ്രവർത്തകർ ഇപ്പോൾ പൊലീസിനെ സംശയങ്ങൾ അറിയിക്കുന്നുണ്ട്. നവീനിന്റെ നീക്കങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. അരുണാചലിലേകക്കുള്ള യാത്ര ഏറെ രഹസ്യമാക്കിയിരുന്നു നവീനും കൂട്ടരും. നേരത്തേ ഗുവാഹത്തിയിലും ഇറ്റാനഗറിലുമെത്തിയെങ്കിലും അവിടെ ഇറങ്ങിയയുടനെ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. അവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്തുവെന്നോ ആരെ കണ്ടുവെന്നോ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പൊലീസിനു കണ്ടെത്താനായില്ല.
28ന് ഗുവാഹത്തിയിൽ ചെന്നപ്പോഴും മൂന്നുപേരും മൊബൈലുകൾ ഓഫ് ചെയ്തു. ഒരിടത്തുപോലും ഗൂഗിൾപേ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പണം കൈമാറിയില്ല. താമസിച്ച ഹോട്ടലിലും പണമാണു നൽകിയത്. ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി പണം നേരിട്ടു നൽകിയാണ് കഴക്കൂട്ടത്തുള്ള ട്രാവൽ ഏജൻസിയിൽ നിന്നു മൂന്ന് പേർക്ക് ഗുവാഹത്തിക്കുള്ള വിമാനടിക്കറ്റും എടുത്തത്. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയില്ല. ഇതിനിടെ ആയുധവും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു. ഇതെല്ലാം നവീൻ ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്നതാണ്.
മൂവരും തമ്മിലുള്ള ആശയവിനിമയത്തിന് ചില വ്യാജ ഇമെയിൽ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. ഇവരുടെ ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നിട്ടുണ്ടോ, മൂന്നു പേരും ഇത്തരം മെസേജുകൾ വേറെ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നൊക്കെ മൊബൈൽ ഫോണുകൾ പരിശോധിച്ചാലേ അറിയാനാകൂ. മരിച്ചുകിടന്ന മുറിയിലുണ്ടായിരുന്ന 2 മൊബൈലുകളും ലാപ്‌ടോപ്പും അരുണാചൽ പ്രദേശ് പൊലീസ് ഫൊറൻസിക് പരിശോധനയ്ക്കു നൽകി. അവിടെയെത്തിയ ശേഷം ആ നാട്ടിൽ ആരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് അരുണാചൽ പൊലീസ്.
മരണം നടന്ന ഹോട്ടൽ മുറിയിൽ ആവർ മൂന്നു പേരുമേ ഉള്ളൂവെങ്കിലും നാലാമതൊരാൾ 'കർമ്മ'ങ്ങളിൽ എങ്ങനെയെങ്കിലും പങ്കെടുത്തിരിക്കാമെന്നാണ് സംശയം. നവീനും ഭാര്യ ദേവിയും ആര്യയും മറ്റൊരാളാൽ സ്വാധീനിക്കപ്പെട്ട് മരിച്ചതാണെന്നാണ് നിഗമനങ്ങളുമുണ്ട്. സത്താൻ സേവയിൽ ഒരിക്കലും കർമ്മി മരിക്കാറില്ല. ആസ്ട്രൽ പ്രൊജക്ഷനായാൽ പോലും അങ്ങനെ തന്നെ. ഇതിന് സമാനമായ നിരവധി കേസുകളുണ്ട്. ്അരുണാചലിലേതും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ കൊലയാണ്. അങ്ങനെ എങ്കിൽ അവിടേയും നാലാമന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതാണ് പൊലീസ് ഇനി അന്വേഷിക്കുക. പൊലീസിന് കിട്ടിയ ഡിജിറ്റൽ തെളിവുകളിലെ പരിശോധനകൾ നിർണ്ണായകമാകും.
ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. സാങ്കല്പിക അന്യഗ്രഹ ജീവിയുമായി ഇവർ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു എന്നും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണ് എന്നതായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം എന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരത്തിൽ നടത്തിയ ചോദ്യോത്തരങ്ങളാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ആൻഡ്രോമീഡ ഗ്യാലക്‌സിൽ ജീവിക്കുന്ന 'മിതി' എന്ന സാങ്കൽപിക അന്യഗ്രഹ ജീവിയോട് മൂവരും ചോദിക്കുന്ന ചാേദ്യങ്ങളും അതിന് മിതി നൽകുന്ന ഉത്തരങ്ങളുമാണ് പൊലീസിന് ലഭിച്ചത്. ഈ ഇമെയിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണ്ണായകമാകും.
ഇതോടെയാണ് ആത്മഹത്യയ്ക്ക് കാരണക്കാരൻ ഈ സാങ്കല്പിക അന്യഗ്രഹ ജീവിയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയതെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകമായി കണക്കാക്കാം. നവീനും ഭാര്യ ദേവിയും 2011ലാണ് വിവാഹം ചെയ്തത്. അതിന് മുമ്പ് തന്നെ നവീന് ഈ സാത്തൻ ഗ്രൂപ്പുമായി അടുപ്പമുണ്ടെന്നാണ് നിഗമനം. നവീനും ആര്യയും തിരുവനന്തപുരത്തെ പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്.
മരണത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം നവീൻ ആയിരിക്കാമെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. തനിക്ക് ശരിയെന്നു തോന്നിയ കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നവീൻ നടത്തിയതെന്നും അതിനുവേണ്ടി വ്യാജ ഐഡികൾ സൃഷ്ടിച്ചതുമാകാമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, നവീനെ സ്വാധീനിച്ച ഘടകവും വ്യക്തികളും ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതുകൊണ്ടാണ് നാലാമൻ സംശയം ശക്തമാകുന്നത്. ആൻഡ്രോമീഡ ഗ്യാലക്‌സിൽ ജീവിക്കുന്ന 'മിതി' ആരെന്ന് കണ്ടെത്തുകയാണ് ഇനി നിർണ്ണായകം. എന്നാൽ അതിന് സാങ്കേതികമായി കഴിയുമോ എന്ന സംശയവും പൊലീസിനുണ്ട്.
മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണെന്നുമായിരുന്നു മൂവർക്കും കൂടുതൽ അറിയേണ്ടിയിരുന്നത്. ഭൂമിക്ക് ഇനിയും പരിണാമം സംഭവിക്കുമോ എന്നും ചോദിക്കുന്നുണ്ട്. ഒരു ഗ്രഹത്തിൽ നിന്ന് മനുഷ്യനെ മറ്റൊരു ഗ്രഹത്തിലേക്ക് എങ്ങനെയാണ് മാറ്റുക എന്നതിനെക്കുറിച്ച് മിതി ഇവർക്കായി വ്യക്തമായിത്തന്നെ വിവരിക്കുന്നുണ്ട്. ദിനോസറുകൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചിട്ടില്ലെന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് മിതി മൂവരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
ഭൂമിയിൽ ഇപ്പോഴുള്ളതിൽ തൊണ്ണൂറുശതമാനത്തോളം മനുഷ്യരെയും ഇത്തരത്തിൽ രണ്ട് അന്യഗ്രഹത്തിലേക്ക് മാറ്റാൻ കഴിയും എന്നും മിതി പറയുന്നുണ്ട്. ഉൾക്കകളിൽ കാണുന്ന ആന്റി കാർബൺ ഇന്ധനമാക്കി പ്രവർത്തിക്കുന്ന സ്പേസ് ഷിപ്പുകൾ ഉപയോഗിച്ചാണ് അന്യഗ്രഹത്തിലേക്ക് പോകുന്നതെന്നും മിതി വിശ്വസിപ്പിച്ചു. ഇത്തരത്തിലുള്ള സ്പേസ്ഷിപ്പുകളുടെ ചിത്രങ്ങൾ മരിച്ച മൂന്നുപേരുടയും ലാപ്‌ടോപ്പുകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും എത്തിക്കാൻ നവീൻ സൃഷ്ടിച്ചതാണോ മിതി എന്നതിലും സംശയമുണ്ട്. അത് ശരിയാണെങ്കിൽ നവീനെ ഇത്തരം വിശ്വാസത്തിലേക്ക് എത്തിച്ചവർ ആരാണെന്നതും കണ്ടെത്തേണ്ടതുണ്ട്. അതേസമയം
നവീന്റെ സംസ്‌കാരം നടത്തി, മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30നു വീട്ടിലെത്തിച്ചു. മീനടം സെന്റ് തോമസ് വലിയ പള്ളിയിലെ സെമിത്തേരിയിൽ സംസ്‌കരിച്ചു. നീണ്ട പ്രാർത്ഥനച്ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. നവീന്റെ ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും സംസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരത്തു നടത്തിയിരുന്നു.