കോഴിക്കോട്: വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയ യുവാവ് പൊലീസ് സ്‌റ്റേഷനിൽ വെച്ച് കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട്ട് പൊലീസ് വനിതാ പൊലീസ് സ്‌റ്റേഷനിൽ വച്ചാണ സംഭവം. തിരുവവന്തതപുരം സ്വദേശിനിയായ വിവാഹിതക്കൊപ്പം സ്റ്റേഷനിലെത്തിയ നിലമ്പൂർ സ്വദേശി അക്‌ബറലിയാണ് ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 26കാരിയായ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായത്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഭർതവീട്ടിലേക്കില്ലെന്ന് യുവതിയും പറഞ്ഞു.

അതേസമയം യുവതിയെ കാണാനില്ലെന്ന കേസുള്ളതിനാൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനിടയിൽ യുവാവും യുവതിയും തമ്മിൽ സ്റ്റേ,നിൽ വെച്ചു തന്നെ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമുണ്ടായി. യുവാവിന്റെ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് യുവിവാനൊപ്പം പോകുന്നില്ലെന്ന് യുവതി തീരുമാനെടുത്തു.

ഇതോടെ യുവാവ് പുറത്ത് കടയിൽ പോയി ബ്ലേഡ് വാങ്ങി സ്റ്റേഷനിൽ ആത്മഹത്യശ്രമം നടത്തിയത്. ഉടൻ തന്നെ പൊലീസ് യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. പ്രമുഖ യുവ തമിഴ്നടന്റെ ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമയിലെ റൊമാന്റിക് നായകനെ അനുകരിച്ചുള്ള പ്രണയരംഗങ്ങളാണ് ഇരുവർക്കും വിനയായതും.