മലപ്പുറം: കുടുംബസമേതം ബാംഗ്ലൂരിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമം. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം ഐബി യും,നിലമ്പൂർ, കാളികാവ് റേഞ്ച് , വഴിക്കടവ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ച് മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എയും മായി ദാമ്പതികൾ ഉൾപ്പെടെ നാലുപേരെ എക്സ്സൈസ് പിടികൂടി.

കുടുംബസമേതം ബാംഗ്ലൂരിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലംബൂർ റെയ്ഞ്ചു ഇൻസ്‌പെക്ടർ സി സന്തോഷ് അറസ്റ്റ് ചെയ്തത് .മഞ്ചേരി കാരക്കുന്നു സ്വദേശികളായ അസ്ലമുദ്ധീൻ സി പി,ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ , വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ കെ എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് ക്രൈം ബ്രാഞ്ച് സി ഐ ആർ എൽ ബൈജു,എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് പി കെ,ഇൻസ്‌പെക്ടർ ടി. ഷിജു മോൻ, പി ഒ ഷിബു ശങ്കർ,സി ഇ ഒ മാരായ അഖിൽദാസ്, അരുൺ കുമാർ,തൃശൂർ ഐ ബി ഇൻസ്‌പെക്ടർ മനോജ് കുമാർ, പ്രിവെന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, പ്രശാന്ത്, അശോക്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷംനാസ് സി ടി, രാജൻ നെല്ലിയായി, സമദ്, രാജേഷ്,സുനിൽ, ആബിദ്, മുഹമ്മദ് ഷെരീഫ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലിൽ ചാക്കോ ഡ്രൈവർ രാജീവ്, സവാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലേക്ക് വലിയ അളവിൽ രാസ ലഹരി കടത്തുന്ന സംഘത്തെ പിടികൂടാനായത്.

ദമ്പതികളുടെ ഗൂഡല്ലൂരി ലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നത്.