- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹനിശ്ചയത്തിന് പിന്നാലെ അദ്ധ്യാപിക പ്രണയബന്ധം അവസാനിപ്പിച്ചു; പിന്നാലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ ആത്മഹത്യ; ഫോണിൽ ഫോട്ടോ കണ്ടെത്തി; അദ്ധ്യാപിക അറസ്റ്റിൽ
ചെന്നൈ: പ്രണയ നൈരാശ്യത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അദ്ധ്യാപിക അറസ്റ്റിൽ. ഒരു മാസം മുമ്പാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യ. മരണത്തിന് പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അദ്ധ്യാപികയുടെ അറസ്റ്റിൽ കലാശിച്ചത്.
തമിഴ്‌നാട് അമ്പത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അദ്ധ്യാപിക ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലാണ് അദ്ധ്യാപിക ജോലി ചെയ്യുന്നത്. പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി വിദ്യാർത്ഥിയെ ഈ അദ്ധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു. പഠിക്കാനായി ചിലപ്പോൾ സഹപാഠികളോടൊപ്പം വിദ്യാർത്ഥി അദ്ധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വിവാഹനിശ്ചയത്തിന് ശേഷം അദ്ധ്യാപിക അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആൺകുട്ടിക്ക് ആ ബന്ധം തുടരാൻ ആഗ്രഹമുണ്ടായിരുന്നു'. പൊലീസ് പറഞ്ഞു. അദ്ധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ കണ്ടെടുത്തതാണ് ഒടുവിൽ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം. സേലം ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ, ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ