- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാത്താൻ സേവക്കാർ' കുടുങ്ങില്ല; ആത്മഹത്യയിൽ കേസ് തീരും
തിരുവനന്തപുരം: അരുണാചലിലെ മരണത്തിൽ സാത്താൻ സേവയിലേക്ക് അന്വേഷണം നീളില്ല. ഇവരെട സ്വാധീനിച്ച ബാഹ്യ ഘടകങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് നിഗമനം. കേഡൽ ജിൻസൺ രാജ കേസ് പോലെ തന്നെ അതീന്ദ്രീയത്തിന്റെ അജ്ഞാത വഴികളിലേക്ക് പോകാൻ കേരളാ പൊലീസിന് താൽപ്പര്യമില്ല. ഇതോടെ അന്ധവിശ്വാസം പ്രചരിപ്പിച്ച് ജീവനെടുക്കുന്ന സംഘത്തിന് സുഖവാസം തുടരാനാകും.
പുനർജന്മത്തിൽ വിശ്വസിച്ച് അരുണാചൽ പ്രദേശിൽ ജീവനൊടുക്കിയ നവീൻ തോമസ് എട്ട് വർഷത്തിലധികമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ സേർച്ച് ചെയ്തിരുന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു. അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലാണ് നവീനെയും ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ നാലാമതൊരാൾക്കു പങ്കില്ലെന്നാണ് നിഗമനം. ഫലത്തിൽ അന്വേഷണം ഇവിടെ തീരും. ആരാണ് ഇവരെ അന്ധവിശ്വാസത്തിന് അടിമകളാക്കിയതെന്നത് നിർണ്ണായകമാണ്. എന്നാൽ അതിലേക്ക് തൽകാലം അന്വേഷണം പോകില്ല. സാത്താൻ സേവയും മറ്റും നടത്തുന്ന വിവിഐപികൾക്കെല്ലാം ആശ്വാസമാകും ഈ കേസ് അന്വേഷണം ഇവിടെ തീരുന്നത്.
നവീൻ വിശ്വാസത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഭാര്യ ദേവിയുമായി പങ്കുവച്ചിരുന്നു. നവീനും ദേവിയും ഇന്റർനെറ്റിൽ മരണാനന്തര ജീവിതത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. പീന്നീടാണ് ആര്യ ഇരുവരുടെയും വിശ്വാസങ്ങളുടെ ഭാഗമാകുന്നത്. ആര്യയ്ക്കും വ്യത്യസ്ത രീതിയിലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. 'ഡോൺ ബോസ്‌കോ' എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആര്യയാണ് ഇത് അയച്ചതെന്ന തരത്തിലും പ്രചരണമുണ്ട്.
മൂന്നുപേരുടെയും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും മനോരമ വിശദീകരിക്കുന്നു. നാളെയോ മറ്റന്നാളോ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കാണും. ആരുടെയും പ്രേരണയാലല്ല സ്വന്തം വിശ്വാസം അനുസരിച്ചാണു മൂന്നുപേരും മരിക്കാൻ തീരുമാനിച്ചതെന്നാണു പൊലീസ് പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ, മരിക്കുന്നതിനു മുൻപ് മൂന്നുപേരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചേ്രത!
ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരുടെയും പേരെഴുതി ഒപ്പിട്ടിരുന്നു. കൈയക്ഷരം മൂന്നുപേരുടെതുമാണെന്നു ശാസ്ത്രീയപരിശോധനയിലൂടെ വ്യക്തമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ആത്മഹത്യയെങ്കിൽ തുടരന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് പൊലീസ് എത്തിയതായും സൂചനയുണ്ട്. അതിനിടെ തിരുവനന്തപുരത്തെ സാത്താൻ സേവക്കാരെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധനകൾ നടത്തുന്നുണ്ട്. ഇത്തരം സംഘങ്ങളുണ്ടെങ്കിൽ അവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
അരുണാചലിലെ ഹോട്ടൽ മുറിയിലാണ് നവീൻ, ദേവി, ആര്യ എന്നിവരെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും ഞരമ്പുകൾ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാൻ തയ്യാറായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീൻ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം പറയുന്നു.