- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ ഡിജിപിയെ കൊലപ്പെടുത്തിയത് ലഷ്‌കർ എന്ന് ആരോപണം; മാനസിക വെല്ലുവിളിയുള്ള വീ്ട്ടുവേലക്കാരന്റെ ചെയ്തിയെന്ന് കാശ്മീർ പൊലീസ്; ലോഹ്യയെ കൊന്ന സഹായിയുടെ ചിത്രവും പുറത്തു വിട്ടു; മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള കൊലയെന്ന് പൊലീസ്; ഭീകരബന്ധത്തിനും തെളിവില്ല; പ്രതിയെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം
ശ്രീനഗർ: ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹ്യ കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടു വേലക്കാരന്റെ ചിത്രം പുറത്തുവിട്ട് ജമ്മു പൊലീസ്. കഴുത്തറുത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയിൽ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാർ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് സഹായി ആണെന്ന് ജമ്മു കശ്മീർ ഡിജിപി വ്യക്തമാക്കി.
വീട്ടുവേലക്കാരൻ യാസിർ അഹമ്മദിനെയാണ് സംശയം. ഇയാളെക്കുറിച്ച് തിരച്ചിൽ തുടരുകയാണ് എന്നും ഡിജിപി ദിൽബഗ് സിങ് വ്യക്തമാക്കി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇയാളെന്നും എന്നും ഡിജിപി പറഞ്ഞു. ഉദയ്വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയിൽ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.
പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല എന്ന് ജമ്മു എഡിജിപി വ്യക്തമാക്കി. പക്ഷേ സമഗ്രമായ അന്വഷണം നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ലഷ്‌കർ ഇ ത്വയ്ബ ആണ് എന്ന അഭ്യൂഹങ്ങൾക്ക് ഇടെയാണ് എഡിജിപിയുടെ പ്രതികരണം.
ഡിജിപിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ലോഹിയയെ തീ കൊളുത്താനും ശ്രമിച്ചു. ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം നിന്നിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ഹേമന്ദ് ലോഹിയ ഓഗസ്റ്റിലാണു ജയിൽ ഡിജിപി ആയത്. 1992 ബാച്ച് ഐപിഎസ് ഓഫിസറാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനവേളയിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം.
വീട്ടിനുള്ളിൽ തീ പടരുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയപ്പോൾ അകത്തു നിന്ന് വീട് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. ചവിട്ടി തുറന്ന് കയറിയപ്പോഴേക്കും ഡിജിപിയുടെ മൃതദേഹമാണ് കണ്ടത്. സുഹൃത്തിന്റെ വീട്ടിലാണ് കുടുംബത്തോടൊപ്പം ഹേമന്ത് കുമാർ താമസിച്ചിരുന്നത്. സ്വന്തം വീട് പുതുക്കി പണിയുന്നതു കൊണ്ടായിരുന്നു ഇത്. ഈ വീട്ടിലാണ് ഡിജിപി മരിച്ചു കിടന്നത്. ബി എസ് എഫിൽ അടക്കം ഉന്നത തസ്തികകൾ വഹിച്ചിരുന്ന വ്യക്തിയാണ് കൊല്ലപ്പെടുന്നത്. രാജ്യത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗ്സ്ഥന്റെ മരണവുമായി തീവ്രവാദികൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. വലിയ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളെല്ലാം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ലോഹിയ താമസിച്ചിരുന്നിടത്തുകൊല നടക്കുമ്പോൾ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലും പൊലീസ് വ്യക്തമാക്കുന്നില്ല. മരണത്തിൽ നടുക്കവും ദുഃഖവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ