- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി; അശ്വിന്റെ മരണം ആസിഡ് കലർത്തിയ ശീതള പാനിയം കുടിച്ച്: സ്കൂളിൽ വെച്ച് കുട്ടിക്ക് ജൂസ് നൽകിയ സഹപാഠിയെ ഇനിയും കണ്ടെത്താനായില്ല
നെയ്യാറ്റിൻകര: സഹപാഠി നൽകിയ ആസിഡ് കലർത്തിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽസോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. ശീതള പാനിയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു.
മൂന്നാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിലാണ് കുട്ടിയെ മരണം കൊണ്ടു പോയത്. അതേസമയം കുട്ടിക്ക് ആരാണു പാനീയം നൽകിയതെന്നു ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് ഇത് അന്വേഷിച്ചു വരികയാണ്. സ്‌കൂളിലെ ഏതോ ഒരു വിദ്യാർത്ഥിയെന്ന് മാത്രമേ അറിയൂ.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സ്‌കൂളിലെ ഒരു വിദ്യാർത്ഥി 'കോള' എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണു കുട്ടിയുടെ മൊഴി. അന്ന് തന്നെ കുട്ടിക്ക് അസ്വസ്ഥത തുടങ്ങി. പിറ്റേദിവസം ജ്വരബാധിതനായി അവശനിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛർദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.