- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ചാരം ആഡംബര മെഴ്സിഡസിൽ; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കറൻസികളുടെ കൂമ്പാരത്തിനു നടുവിൽ ഇരിക്കുന്ന ചിത്രങ്ങൾ; മുടിവെട്ടുന്നത് 500 പൗണ്ട് മുടക്കി നൈറ്റ്സ് ബ്രിഡ്ജിൽ; സ്നാപ് ചാറ്റിലൂടെ കൊക്കെയ്നും ഹെറൊയ്നും വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച അധോലോക റാണി കുടുങ്ങുമ്പോൾ
അതിസമ്പന്നതയിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഹെന്ന അഷറഫ് എന്ന 25 കാരി. സമൂഹമാധ്യമങ്ങളിൽ കറൻസി നോട്ടുകളുടെ കെട്ടുകളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. തന്റെ ആഡംബര മെഴ്സിഡസിന്റെ ചിത്രങ്ങളും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. തല്മുടി വെട്ടുന്നത് 500 പൗണ്ട് നിരക്കുള്ള നൈറ്റ്സ്ബ്രിഡ്ജിലെ ഹെയർ സലൂണിൽ. ഇതിനെല്ലാം ആവശ്യമായ പണം സമ്പാദിച്ചിരുന്നത്സ്നാപ്ചാറ്റിലൂടെ കൊക്കെയ്നും ഹെറൊയ്നും വിറ്റ്.
ബിർമ്മിങ്ഹാം ഹാർബോണിലെ അധോലോക രാജ്ഞി ഹെന്ന അഷറഫിനെ കുറ്റക്കാരി എന്ന് കോടതി വിധിയെഴുതുമ്പോൽ, രാജ്യത്തെ ആദ്യ വനിത മയക്കുമരുന്ന് ഡോണാണ് ശിക്ഷിക്കപ്പെടുന്നത്. വെസ്റ്റ് മിഡ്ലാൻഡ്സിൽ തന്റേതായ ഒരു സാമ്രാജ്യമായിരുന്നു അവർ കെട്ടിപ്പടുത്തതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിൽ, മയക്കുമരുന്ന വില്പനക്ക് ശിക്ഷിക്കപ്പെടുന്ന യു കെയിലെ തന്നെ ആദ്യത്തെ വനിതയണ് ഇവർ എന്ന് കരുതുന്നു.
തന്റെ താമസ സ്ഥലത്തുനിന്നും 180 മൈൽ അകലെയുള്ള ടോർക്കെയിൽ ക്ലാസ്സ് എ മയക്കുമരുന്നുകൾ വിറ്റായിരുന്നു ഹെന്ന തന്റെ ആഡംബര ജീവിതത്തിനുള്ള ചെലവ് കണ്ടെത്തിയിരുന്നു. മെയ്‌സ് ലൈൻ എന്ന് പേരിട്ട അവരുടെ സാമ്രാജ്യം ബിർമ്മിങ്ഹാം മുതൽ ഡെവൺ പട്ടണം വരെ വ്യാപിച്ചിരുന്നു. 2020 ഓഗസ്റ്റ് 14 നും 2020 ഡിസംബർ 9 നും ഇടയിൽ ക്രാക്ക് കൊക്കെയ്ൻ ഹെറോയ്ൻ എന്നിവ വിറ്റ കുറ്റത്തിനായിരുന്നു ബ്രിർമ്മിങ്ഹാം ക്രൗൺ കോടതി ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡിസംബർ 20 ന് ഇവർക്കുള്ള ശിക്ഷ വിധിക്കും. ജയിൽ ശിക്ഷ ലഭിക്കും എന്നത് ഉറപ്പാണ്.
2020 ഡിസംബർ 9 ന് എം 5 ലൂടെ കാറോടിച്ചുപോകുമ്പോഴായിരുന്നു ഇവർ പിടിക്കപ്പെട്ടത്. ബിർമ്മിങ്ഹാമിലെ തന്റെ വീട്ടിൽ നിന്നും ടോർക്കെയിലേക്ക് ഒരു സിൽവർ മെഴ്സിഡസിൽ യാത്ര ചെയ്യുമ്പോൾ ജംഗ്ഷൻ 24 ന് സമീപത്തു വച്ച് പൊലീസ് അവരെ തടയുകയായിരുന്നു. പൊലീസ് കാറിനു സമീപത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തയായ ഹെന്ന അഷറഫ് കാറിൽ നിന്നും എന്തോ ഒരു വസ്തു പുറത്തേക്ക് എറിയുന്നത് പൊലീസ് ശ്രദ്ധിച്ചു.അത് കണ്ടെത്താനായില്ലെങ്കിലും, അവർ വലിച്ചെറിഞ്ഞത് ക്ലസ്സ് എ ഡ്രഗ്സ് ആയിരുന്നു എന്ന് വിശ്വ്സിക്കപ്പെടുന്നു.
പിന്നീട് പൊലീസ് അവരെ കാറിനു പുറത്തിറക്കി ചോദ്യം ചെയ്തപ്പോൾ ആദ്യം അവർ സ്വന്തം പേരെന്നു പറഞ്ഞ് തന്റെ അമ്മയുടെ പേർ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കാറിനകത്ത്, മനപ്പൂർവ്വം നശിപ്പിക്കാൻ ശ്രമിച്ച രൂപത്തിലുള്ള ഒരു നോകിയ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഫോൺ ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കാൻ ഹെന്നക്ക് സാധിച്ചെങ്കിലും ഐ എം ഇ ഐ നമ്പർ ദൃശ്യമായിരുന്നു. അതുപയോഗിച്ചുള്ള പരിശോധനയിലാണ് ഇത് മെയ്‌സ് ഡ്രഗ് ലൈനിൽ ഉൾപ്പെടുന്ന ഫോൺ നമ്പറാണെന്ന് കണ്ടെത്തിയത്.
തുടർന്ന് അവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. 2020 ഓഗസ്റ്റ് 14 മുതൽ അതേവർഷം ഡിസംബർ 9 വരെ ആ ഫോൺ ഉപയോഗത്തിൽ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഫോണിലെ ടെക്സ്റ്റ് മെസേജുകൾ തിരിച്ചെടുക്കാൻ പൊലീസിനു കഴിഞ്ഞു. അതിൽ, ഹെറോയ്ൻ, ക്രാക്ക് കൊക്കെയ്ൻ തുടങ്ങിയവയെ സൂചിപ്പിക്കാൻ മയക്കു മരുന്ന് മാഫിയ ഉപയോഗിക്കുന്ന ചില കോഡുവാക്കുകൾ ഉപയോഗിച്ചുള്ള സന്ദേശങ്ങൾ പൊലീസിനു ലഭിച്ചു.
മയക്ക് മരുന്ന് ലഭ്യമാണെന്നും ഉടൻ വിളിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ സന്ദേശം 2020 ഒക്ടോബർ 7 ന് രാത്രി 40 പേർക്കാണ് അയച്ചിരിക്കുന്നത്. ഇതിനു പുറമെ സമാനമായ മറ്റു ചില സന്ദേശങ്ങളും പൊലീസിന് വീണ്ടെടുക്കാനായി. ഇതെല്ലാം മയക്ക് മരുന്ന് വിൽപനക്കുള്ള പരസ്യങ്ങളാണെന്ന് ഉറപ്പിച്ച പൊലീസ് അവരുടെ കിടപ്പു മുറി പരിശോധിച്ചു. അവിടെനിന്നും സമാനമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു ഫോൺ കൂടി അവർക്ക് ലഭിച്ചു.
തുടർന്ന് അവരുടെ സ്വകര്യ ഫോൺ പരിശോധിച്ച പൊലീസ് താൻ മയക്കുമരുന്ന് ലോകത്ത് വിജയിച്ച കഥ അവർ പല സന്ദേശങ്ങളായി അയച്ചിരിക്കുന്നതും കണ്ടെത്തി. കൗണ്ടി ലൈൻസ് ഓപ്പറേഷൻ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ ലോകത്തുനിന്നും ആദ്യമായൊരു വനിത പിടിയിലാകുന്നത് അങ്ങനെയാണ്.
മറുനാടന് മലയാളി ബ്യൂറോ