- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോതമംഗലം ഇഞ്ചൂരിലെ പെൺകുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ
കൊച്ചി: എറണാകുളം കോതമംഗലം ഇഞ്ചൂരിൽ നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തിയത് നാടകയീയ സംഭവങ്ങൾക്ക് ശേഷം. ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് വിവരം. മാതിരപ്പിള്ളി പ്രദേശത്ത് കൂടി പെൺകുട്ടി നടന്ന് പോകന്നതിന്റെ സി.സി.ടി.വി. ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വീട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി വീടു വിട്ടിറങ്ങിയതായിരുന്നു. പൊലീസിന്റെ അതിവേഗ അന്വേഷണമാണ് തുണയായത്. ജെസ്‌ന കേസിലെ വീഴ്ചകളൊന്നും ഇവിടെയുണ്ടായില്ല. പൊലീസ് മുക്കിലും മൂലയിലും പരിശോധിച്ചു. ഇതിനിടെയാണ് ചങ്ങനാശ്ശേരിയിൽ നിന്നും കുട്ടിയെ കണ്ടെത്താനായത്.
കെ എസ് ആർടിസി ബസിൽ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. കുട്ടി വിഡിയോ കോളിലൂടെ മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയുടെ ബന്ധു സ്റ്റേഷനിൽ എത്തി. വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനു പിന്നാലെ തിരച്ചിൽ ആരംഭിച്ചിരുന്നു.
വൈകീട്ട് മൂന്ന് മുതലാണ് കുട്ടിയെ കാണാതായത്. ഏറെ നേരമായിട്ടും കാണാതെ ഇരുന്നതോടെ വീട്ടുകാർ കുട്ടിയെ അന്വേഷിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിങ്ക് നിറത്തിലുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. പോകുന്നതിന് മുൻപായി കുടുക്ക പൊട്ടിച്ച് കാശും എടുത്തു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ശകാരിച്ചിരുന്നു.
തോളത്ത് ബാഗും തൂക്കി റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറുമണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്.