- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബ്രൈറ്റണിലെ 21 കാരിയുടേത് സ്വാഭാവിക മരണമെന്ന കൊറോണറുടെ തീരുമാനത്തിനെതിരെ കുടുംബം
ലണ്ടൻ: കടുത്ത ഉദരവേദന ഉള്ളപ്പോൾ തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടും, 21 കാരിയായ നിയമ വിദ്യാർത്ഥിയുടേത് സ്വാഭാവിക മരണമാണെന്ന കോറോണറുടെ വിധിക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. സാധാരണയായി 80 വയസ്സ് കഴിഞ്ഞവരിൽ കണ്ടു വരുന്ന, ഉദര മരണം സംഭവിച്ച് കുഴഞ്ഞു വീണതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മെലിസ സോഗ്ലി എന്ന 21 കാരി മരണമടഞ്ഞത്. 2023 ഏപ്രിലിൽ ആയിരുന്നു സംഭവം.
ഉദരം പൂർണ്ണമായും മൃതാവസ്ഥയിലായിരുന്നു എന്നാണ് ഇൻക്വെസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഈ മരണം സ്വാഭാവികമാണെന്ന കൊറോണറുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്ന് മെലിന്റെ അച്ഛൻ ഫ്രാങ്ക്ലിൻ പറയുന്നു.ഒഴിവാക്കാമായിരുന്ന ഒരു മരണമായിരുന്നു അതെന്നാൺ' ഫ്രാങ്ക്ലിൻ ഇപ്പോഴും വിശ്വസിക്കുന്നത്. കടുത്ത വയറു വേദനയുണ്ടായിട്ടും ബ്രൈറ്റണിലെ റോയൽ സസ്സെക്സിലെ ഡോക്ടർമാർ മെലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസം കുഴഞ്ഞു വീണതിനെ തുടർന്ന് അതേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മെലിസ്സ മരണപ്പെടുകയായിരുന്നു.
ആമാശയം മടങ്ങുകയും പ്രവർത്തനരതിതമാവുകയും ചെയ്യുന്ന ഗസ്സ്ട്രിക് വോൾവുലസ് എന്ന അവസ്ഥയാണ് മരണത്തിന് കാരണമായി പറയപ്പെടുന്നത്. ഇത്തരം രോഗാവസ്ഥ സാധാരണയായി 80 നും 90 നും ഇടയിൽ പ്രായമുള്ളവരിലാണ് ഉണ്ടാകാറുള്ളത്. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച മെലിസ്സയെ പ്രാഥമിക പരിശോധനകൾക്കുംനിരീക്ഷണത്തിനും ശേഷം വിട്ടയയ്ക്കുകയായിരുന്നു.
ഇത്രയും ചെറുപ്പമായ ഒരു വ്യക്തിയിൽ ഗസ്സ്ട്രിക് വോൾവുലസ് പ്രതീക്ഷിക്കാത്ത ഡോക്ടർമാർ മെലിസക്ക് അൾസർ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നത്രെ ചികിത്സ മുൻപോട്ട് കൊണ്ടുപോയത്. ആമാശയ ചർമ്മത്തിന് വീക്കം സംഭവിക്കുന്നത് വഴിയോ, ഭക്ഷ്യ വിഷബാധമൂലമുണ്ടാകുന്നതോ ആയ ഗസ്സ്ട്രിറ്റിസ് ആണെന്നും സംശയിച്ചിരുന്നു. ഡിസ്ചാർജ്ജ് നടത്താൻ മാത്രം ആരോഗ്യവതിയായി കാണപ്പെട്ടതുകൊണ്ടാണ് അത് ചെയ്തതെന്ന് അവരെ ചികിത്സിച്ച ഡോക്ടറും പറയുന്നു.
പ്രാഥമിക ചികിത്സകൾക്ക് ശേഷം അൽപം സുഖം തോന്നുന്നു എന്ന് രോഗി പറഞ്ഞപ്പോൾ, നേരായ ചികിത്സ തന്നെയാണ് നൽകിയതെന്നും അനുമാനിച്ചു. ഒരു ശസ്ത്രക്രിയയോ, സി ടി സ്കാനോ നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.