- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദ്യാർത്ഥിയുമായി ശാരീരികബന്ധം, ഹൈസ്‌കൂൾ അദ്ധ്യാപിക അറസ്റ്റിൽ
മിസോറി: അമേരിക്കയിൽ കൗമാരക്കാരനായ സ്‌കൂൾ വിദ്യാർത്ഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ട ഹൈസ്‌കൂൾ അദ്ധ്യാപിക അറസ്റ്റിൽ. മിസൗരിയിലെ പുലാസ്‌കി കൗണ്ടിയിലെ ലാഖ്വേ ഹൈസ്‌കൂളിൽ ഗണിതാധ്യാപികയായിരുന്ന ഹൈലി ക്ലിഫ്ടൺ ക്ലാർമാക്കിനെയാണ് പൊലീസ് പിടികൂടിയത്. പതിനാറുകാരനായ വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് 26 വയസുകാരിയായ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവയ്ക്കണം. ഇരുവരും സ്‌കൂളിൽവെച്ച് പലതവണ ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.
അദ്ധ്യാപികയും 16-കാരനായ വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സ്‌കൂളിലെ ഒരുവിദ്യാർത്ഥി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ചില ചാറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. വിദ്യാർത്ഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടതിന്റെ തെളിവുകൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ധ്യാപികയെ ടെക്സസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ മിസൗരിയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 2023 ഡിസംബർ ഏഴിനാണു പീഡനവിവരം പുറത്തുവന്നത്.
ഇരുവരും സ്‌കൂളിൽവെച്ച് ശാരീരികബന്ധത്തിലേർപ്പെടുമ്പോൾ മറ്റുള്ളവരെ നിരീക്ഷിക്കാനായി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നതായും മൊഴികളുണ്ട്. ലൈംഗികാതിക്രമത്തിനിരയായ 16-കാരൻ ഒരിക്കൽ തന്റെ ശരീരത്തിൽ പോറലേറ്റതിന്റെ ചിത്രങ്ങൾ സഹപാഠികളെ കാണിച്ചിരുന്നു. അദ്ധ്യാപികയുമായുള്ള ബന്ധത്തിനിടെയാണ് ഇത് സംഭവിച്ചതെന്നായിരുന്നു 16-കാരൻ വെളിപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അദ്ധ്യാപികയുടെ ഫോൺ പരിശോധിക്കാൻ കഴിഞ്ഞ ഡിസംബറിൽ പൊലീസ് വാറന്റ് നേടിയിരുന്നു. ഈ സമയത്തും യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു അദ്ധ്യാപിക പെരുമാറിയത്. ഫോൺ പൊലീസിന് കൈമാറാനും വിസമ്മതിച്ചില്ല. എന്നാൽ, അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ഫോണിന്റെ പാസ് വേർഡ് കൈമാറാൻ ഇവർ തയ്യാറായില്ല. തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ചില ചാറ്റുകൾ കണ്ടെടുത്തത്.
ഇലക്ട്രോണിക് സർവൈലൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ പരിശോധിച്ചപ്പോൾ പീഡനത്തിനിരയായ വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ചാറ്റുകൾ കണ്ടെത്തിയെന്ന് കേസ് രേഖകൾ പറയുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ അദ്ധ്യാപിക നിഷേധിച്ചു.
സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് 16 വയസുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സമയങ്ങളിൽ മറ്റ് വിദ്യാർത്ഥികളെ കാവൽ നിർത്തിയിരുന്നു എന്നും കേസിലെ സാക്ഷി മൊഴികൾ വിശദമാക്കുന്നു.
അദ്ധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച് 16-കാരന്റെ പിതാവിനും അറിവുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ടെക്സസിലേക്ക് പോകുന്നതിന് മുൻപ് അദ്ധ്യാപിക തന്റെ വീട്ടിൽ വന്നിരുന്നതായാണ് പിതാവിന്റെ മൊഴി. കേസിൽ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.
കുടുംബത്തോടൊപ്പം താമസിക്കാനെന്ന പേരിൽ മിസോറിയിൽ നിന്ന് ടെക്‌സസിലേക്ക് പോയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മിസോറിയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതർ. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും, ബലാത്സംഗം, ശിശുപീഡനം തുടങ്ങിയവും അദ്ധ്യാപികക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം വിദ്യാർത്ഥികളുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന രീതിയായിരുന്നു അദ്ധ്യാപികയ്ക്ക് ഉണ്ടായിരുന്നതെന്നും ഇക്കാര്യം സ്‌കൂൾ പ്രിൻസിപ്പലിനും സൂപ്രണ്ടിനും അറിയാമായിരുന്നുവെന്നും നേരത്തെ താക്കീത് ചെയ്തിരുന്നുവെന്നും കോടതിയിലെ കേസ് രേഖകൾ പറയുന്നു.
കേസ് നടപടികൾ പുരോഗമിക്കവെ ഡിസംബർ എട്ടാം തീയ്യതി അദ്ധ്യാപിക മിസോറിയിൽ നിന്ന് പോയത്. അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഇതെന്നാണ് അധികൃതരുടെ വാദം. എന്ന് മടങ്ങിയെത്തും എന്ന് അറിയിക്കാതെയായിരുന്നു യാത്ര.