കാസർകോട്: കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണൻ (47) അറസ്റ്റിലായി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കാരണം. ഇന്നലെ രാത്രിയാണു സംഭവം.

അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അശോകന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിശദ അന്വേഷണം നടത്തും. തോക്ക് ലൈസൻസുള്ളതാണോ എന്നതടക്കം പൊലീസ് പരിശോധിക്കും. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.