- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പിറവത്ത് മണ്ണിടിഞ്ഞു മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുന്നതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കവെ ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം പേപ്പതി എഴുപുറം പങ്കപ്പിള്ളി മലയിലയിലായായിരുന്നു അപകടം. 30 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞു വീഴുകയായിരുഞ്ഞു. കമ്പി നിരത്തിയതിനു മുകളിലായി കുഴിയിൽനിന്നാണു ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്കു വീഴുകയായിരുന്നു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്ത.
രണ്ട് മൃതദേഹം ഒരു മണിക്കൂറിനുള്ളിൽ പുറത്തെടുത്തിരുന്നു. ഏഴു മണിയോടെയാണ് മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിറവത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അഡ്വ. അനൂപ് ജേക്കബ് എംഎൽഎ സ്ഥലത്ത് എത്തിയിട്ടുണ്ട്. പുത്തൻകുരിശ് ഡി. വൈ.എസ്‌പി യുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ട്.