- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒൻപതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന്ഓടയിൽ തള്ളി
ചെന്നൈ: പുതുച്ചേരിയിൽ കൂട്ടബലാത്സംഗത്തിനൊടുവിൽ കൊന്ന് ഓടയിൽ തള്ളിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇന്നലെ, വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം പാപ്പമ്മാൾ ക്ഷേത്രത്തിനു സമീപം സംസ്‌കരിച്ചത്. ഒൻപതു വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഒടുവിൽ കാല്ലപ്പെട്ടത്. ബലാത്സംഗത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ കൊന്ന് ചാക്കിൽക്കെട്ടി ഓടയിൽ തള്ളുക ആയിരുന്നു.
സംഭവത്തിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ എസ്എസ്‌പി ആർ.കലൈവാണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസിൽ നേരത്തേ അറസ്റ്റിലായ രണ്ടുപേർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള ആറു വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. അഞ്ചു പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രദേശവാസികളായ കരുണാസ് (19), വിവേകാനന്ദൻ (59) എന്നിവരെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്്. കരുണാസ് കുഞ്ഞിന്റെ അയൽവാസിയാണ്. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കരുണാസാണ് സ്‌നേഹം നടിച്ച് സുഹൃത്തായ വിവേകാനന്ദന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇവിടെ വച്ചു ഇവരുടെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ കുട്ടിയെ പീഡിപ്പിച്ചു. കുഞ്ഞ് ബോധരഹിതയായതോടെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ തള്ളുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വിവേകാനന്ദന്റെ വീട്ടിൽ ഇന്നലെ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്നും സാംപിളുകൾ ശേഖരിച്ചു. അറസ്റ്റിലായ രണ്ട് പ്രതികളുടെയും കസ്റ്റഡിയിലുള്ള 5 പേരുടെയും രക്ത സാംപിളുകൾ പരിശോധനയ്ക്കായി ജിപ്മർ ആശുപത്രിയുടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നു മുത്തിയാൽപെട്ട് സ്റ്റേഷൻ ഓഫിസർ അടക്കമുള്ളവരെ സ്ഥലംമാറ്റി. പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെയാണ് ജന്മനാട് ആ കുരുന്നിന് അന്ത്യയാത്ര നൽകിയത്. കുട്ടിയുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പാഠപുസ്തകങ്ങളും മൃതദേഹത്തോടു ചേർത്തുവച്ചാണു സംസ്‌കാരം നടത്തിയത്. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. പുതുച്ചേരി ഡിജിപി ബി.ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.