കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ വീടിന്റെ തറ തുരന്ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. പ്രതി നിതീഷിനെയും കാഞ്ചിയാറിലെ വീട്ടിലെത്തിച്ചിരുന്നു. വിഷ്ണുവിന്റെ അച്ഛൻ വിജയനെ കൊലപ്പെടുത്തി ഈ വീട്ടിന്റെ തറയിലാണ് കുഴിച്ചിട്ടതെന്നാണ് കുറ്റസമ്മതം. അതിനിടെ കള്ളം പറഞ്ഞാണ് ഈ വീട് വാടകയ്ക്ക് എടുത്തത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.

പ്രതിയായ വിഷ്ണു വീട് വാടകയ്ക്കെടുത്തത് തെറ്റിദ്ധരിപ്പിച്ചാണെന്ന് വീട്ടുടമ സോളി പറഞ്ഞു. അജിത്ത് എന്നാണ് പേരു പറഞ്ഞത്. പിഎസ് സിക്ക് പഠിക്കുകയാണെന്നും പറഞ്ഞു. അച്ഛനും മകനും താമസിക്കാനെന്ന് പറഞ്ഞാണ്, കൊല്ലപ്പെട്ട വിജയന്റെ പേരിൽ വീട് വാടകയ്ക്കെടുക്കുന്നത്. അമ്മയും സഹോദരിയും പൂണെയിലാണെന്നാണ് പറഞ്ഞിരുന്നത്. നിതീഷ് വീട്ടിൽ താമസിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. വീട് ഇവർക്ക് വാടകയ്ക്ക് നൽകാൻ ഇടനിലക്കാരായത് 17 വർഷം പരിചയമുള്ള അയൽവാസികളാണെന്നും സോളി പറഞ്ഞു. ഇവരിലേക്കും അന്വേഷണം നീളും.

വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജം?ഗ്ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിലാണ് നവജാതശിശുവിനെ കുഴിച്ചിട്ടതെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാൻ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. ഏതായാലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണ് വിവരം. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇവർ കാഞ്ചിയാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി. കഴിഞ്ഞ ഓ?ഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാ?ഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. വിജയന്റെ കൊലപാതകത്തിൽ മകൻ വിഷ്ണുവിനും ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇവരും കേസിൽ പ്രതികളാണ്.

2016 ന് മുമ്പ് തന്നെ നിതീഷിന് വിജയന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. നിതീഷ് പൂജാകർമം നടത്തുന്ന ആളായിരുന്നു. കുഞ്ഞിനെ കൊന്നത് ആഭിചാര ക്രിയയുടെ ഭാഗമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഞെട്ടിക്കുന്ന അന്ധവിശ്വാസക്കഥയാണ് പുറത്തു വരുന്നത്. കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് പിന്നീട് എല്ലാവരേയും അടിമയാക്കി. വീട് ഭരണവും തുടങ്ങി. ബാക്കിയെല്ലാവരും പറയുന്നത് എല്ലാം അതുപോലെ കേട്ടു. വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയത്. പിന്നീട് ആഭിചാരവും അന്ധവിശ്വാസവും നിറച്ച് ആ കുടുംബത്തെ മാനസികമായി തകർത്ത് താൻ പറയുന്നത് എന്തും ചെയ്യുന്നവരാക്കി. നിതീഷിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റി. ബന്ധുക്കളെ അകറ്റി. നാടുവിട്ട ഇവരെ കാണാതായെന്നു വ്യക്തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയും ചെയ്തുവെന്നതാണ് വസ്തുത.

വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ബന്ധുക്കളും ആശങ്കയിലായിരുന്നു. ഇതായിരുന്നു പൊലീസ് പരാതിക്ക് ആധാരം. വിജയനേയും ിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് നിതീഷ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. വിഷ്ണു അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഭർത്താവിനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടാൻ ഭാര്യയും കൂടെ നിന്നു. ചോരക്കുഞ്ഞിനെ കൊല്ലാൻ നിതീഷിനൊപ്പം വിജയനും കൂടി. വിജയനും നിതീഷിനെ അന്ധമായി വിശ്വസിച്ചിരുന്നു. ഒടുവിൽ അയാളെയും കൊന്ന് തള്ളി. വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ പൊലീസ് പൊളിച്ചു പരിശോധിക്കും.

വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. നവജാതശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗര ജംക്ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു സൂചന. ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നും വിശ്വസിപ്പിച്ചു.

ഒരുവർഷമായി വിജയനെ കാണാനില്ലായിരുന്നു.മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷിന്റെ മൊഴി. സാമ്പത്തിക തർക്കം മൂലമാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.