കോഴിക്കോട്: തനിക്ക് നീതി കിട്ടിയില്ലെന്നും അന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര നൊച്ചാട് സ്വദേശിനി കുറുങ്കുടി മീത്തൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു. മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദിച്ചപ്പോൾ അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.

പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാൻ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെ പ്രതി. വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവർന്ന സംഭവമാണ് മുത്തേരി കേസ്. 2020 ജൂലൈ മാസമായിരുന്നു മോഷ്ടടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്‌മാൻ ഹോട്ടൽ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവർന്നത്.

പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാൻ ആണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറയുന്നു.

2020 ജൂലൈയിലാണ് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവർന്നത്. മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്‌മാൻ, ഹോട്ടൽ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവരുകയായിരുന്നു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പിൽ വച്ച് പിടിയിലായി.

ഈ കേസിൽ ഒന്നരവർഷത്തോളം റിമാൻഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമർപ്പിച്ചെങ്കിലും വിചാരണ വൈകിയതിനാൽ കോടതി മുജീബിനു ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനു സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്‌മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം.

അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.

യുവതിയെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് പ്രതി മൂന്ന് തവണ പ്രദേശത്തു കൂടി മോഷ്ടിച്ച ബൈക്കിൽ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനുട്ടോളം സമയം മാത്രമാണ് പ്രതി എടുത്തത്. പ്രതി സമാനതരത്തിലുള്ള കൂടുതൽ കുറ്റകൃത്യം നടത്തിയോ എന്നതിലും പൊലീസ് അന്വേഷണം തുടങ്ങി. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മുജീബ് റഹ്‌മാൻ മുമ്പ് വാഹന മോഷണ കേസുകളിലെ കുപ്രസിദ്ധ പ്രതിയായ വീരപ്പൻ റഹീമിന്റെ കൂട്ടാളിയായിരുന്നെന്ന വിവരവും പുറത്തു വന്നു. പിന്നീട് റഹീമുമായി പിരിഞ്ഞ മുജീബ് റഹ്‌മാൻ സ്വന്തം നിലക്ക് മോഷണം തുടങ്ങുകയായിരുന്നു.