- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
അടിമാലി: അടിമാലി മാങ്കുളം ആനക്കുളത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഒരു വയസ്സുള്ള കുഞ്ഞും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.
ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70), അപകടത്തിൽപ്പെട്ട ട്രാവലറിൽ ഉണ്ടായിരുന്ന തേനി സ്വദേശികളുടെ മകൻ ധൻവിക്ക് (1), ഈറോഡ് സ്വദേശി പി കെ സേതു (45), എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ.
കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ദേവികുളം എംഎൽഎ എ രാജ് പ്രതികരിച്ചു.
മൂന്ന് വാഹനത്തിലായാണ് കമ്പനിയിലെ ജീവനക്കാർ ഉല്ലാസയാത്രയ്ക്കായി മൂന്നാറിൽ എത്തിയത്. രണ്ട് ട്രാവലറും ഒരു ഇന്നോവയിലുമായിരുന്നു യാത്ര. ഇതിൽ ഒരു ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടിയുടെ അമ്മയുടെ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്.
തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്.