- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭർതൃപിതാവ് കഴുത്തറുത്തുകൊന്ന യുവതിക്ക് വെടിയേറ്റും പരുക്ക്; എയർ പിസ്റ്റൾ കണ്ടെത്തി
പറവൂർ: മകന്റെ ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച വീട്ടിൽ നിന്നും പൊലീസ് എയർ പിസ്റ്റൾ കണ്ടെടുത്തു. വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ പിസ്റ്റൾ കണ്ടെടുത്തത്. വടക്കുംപുറം കൊച്ചങ്ങാടി എസ്.എൻ. റോഡ് കാനപ്പിള്ളി വീട്ടിൽ സെബാസ്റ്റ്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.
സെബാസ്റ്റ്യൻ എയർ പിസ്റ്റൾ ഉപയോഗിച്ചു ഷാനുവിനെ വെടിവച്ചിട്ടുണ്ടെന്നും നെറ്റിയിൽ വെടി കൊണ്ടു മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ പെല്ലറ്റുകൾ ഷാനുവിന്റെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.കഴുത്തറുക്കുന്നതിനു മുൻപ് വെടിവച്ചതാകാം. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്.
ആർക്കും വാങ്ങാൻ കഴിയുന്ന ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ എറണാകുളത്തെ കടയിൽ നിന്നാണു സെബാസ്റ്റ്യൻ വാങ്ങിയതെന്നു വ്യക്തമായി. എയർ പിസ്റ്റളിലെ രണ്ട് പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ ശേഷി വർധിപ്പിച്ച എയർ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.
സെബാസ്റ്റ്യൻ ഓട്ടോ ടാക്‌സി ഡ്രൈവറാണ്. വ്യാഴാഴ്ച രാവിലെ 10.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം. സെബാസ്റ്റ്യനും ഷാനുവും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഷാനുവിനെ ആക്രമിച്ച് കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നുവെന്നാണ് പറയുന്നത്. രക്തത്തിൽ കുളിച്ച നിലയിൽ ഷാനു ഓടി അയൽപക്കത്തെ വീട്ടിൽ എത്തി ബോധം കെട്ടുവീഴുകയായിരുന്നു. ഉടനെ ആംബുലൻസെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.
വടക്കേക്കര പൊലീസ് എത്തിയപ്പോൾ സംഭവം നടന്ന വീട് അടച്ച നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുറച്ചുനാളായി ഷാനുവും ഫാക്ടിലെ കരാർ ജീവനക്കാരനായ ഭർത്താവ് സിനോജും സെബാസ്റ്റ്യനുമായി വഴക്കിലായിരുന്നു. സിനോജ് രാവിലെ ജോലിക്കു പോയി. സെബാസ്റ്റ്യന്റെ ഭാര്യ ജാൻസി മൂത്ത മകൻ സിജുവിന്റെ കോട്ടപ്പുറത്തെ വീട്ടിലായിരുന്നു. സിനോജ്-ഷാനു ദമ്പതിമാരുടെ അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളിലും പോയി.
ജോലിസ്ഥലത്തുനിന്ന് രാവിലെ എട്ടിന് സിനോജ് ഷാനുവിനെ ഫോൺ ചെയ്തിരുന്നു. 10.30-ന് ഷാനു തന്റെ അമ്മ മിനിയെയും വിളിച്ചിരുന്നു. ഈ സമയത്തൊന്നും മറ്റ് പ്രശ്‌നങ്ങളുള്ളതായി സൂചിപ്പിച്ചിരുന്നില്ല. ഇവരുടെ വീട്ടിൽ ഭക്ഷണത്തെ ചൊല്ലി ഏതാനും മാസം മുൻപ് വാക്കുതർക്കമുണ്ടായിരുന്നു. പിന്നീടാണ് മകനും മരുമകളും അച്ഛനുമായി സംസാരിക്കാതായത്. മഞ്ഞുമ്മൽ തച്ചങ്കേരി ലാസറിന്റെയും മിനിയുടെയും മകളാണ് ഷാനു. 11 വർഷം മുൻപാണ് സെബാസ്റ്റ്യനും കുടുംബവും വടക്കുംപുറം കൊച്ചങ്ങാടിയിൽ സ്ഥിരതാമസമാക്കിയത്.