ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ത്യ ഗേറ്റിന് സമീപം ഐസ്‌ക്രീം കച്ചവടക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. നോയിഡ സ്വദേശിയായ അജയ് 25 വയസുകാരനായ ഐസ്‌ക്രീം കച്ചവടക്കാരാനായ പ്രഭാതിനെ വാക്കുതർക്കത്തിനൊടുവിൽ കുത്തിക്കൊല്ലുകയായിരുന്നു. ബുധാനാഴ്ച രാത്രി ഉണ്ടായ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റ്.

ഡൽഹിൽ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റിന് സമീപമാണ് ഐസ്‌ക്രീം കച്ചവടക്കാരൻ കൊല്ലപ്പെട്ടത്. വഴക്കിനെ തുടർന്നാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. മരിച്ചയാളുടെ ശരീരത്തിൽ മൂന്ന് മുറിവുകളുണ്ട്, അതിലൊന്ന് ആഴത്തിലുള്ളതാണ്. ഇരയുടെ ബാഗിൽ നിന്ന് കുറച്ച് പണവും വാച്ചും കണ്ടെടുത്തിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.

ഇന്ത്യഗേറ്റിന് സമീപം ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന പ്രഭാതിനെ നോയിഡ സ്വദേശിയായ അജയ് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണെന്നാണ് പുറത്ത് വരുന്ന വിവരം. ഐസ്‌ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.

എന്നാൽ സംഭവത്തിൽ അറസ്റ്റിലായ അജയിനെ ചോദ്യം ചെയ്യതപ്പോഴാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അജയുമായി അടുപ്പത്തിലായിരുന്ന 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി പ്രഭാതുമായും ഒരേസമയം അടുപ്പത്തിലായിരുന്നു.

പെൺകുട്ടിയുമായുള്ള ബന്ധം പ്രഭാത് തന്റെ കുടുംബത്തെ അറിയിച്ചു തുടർന്ന് പ്രഭാതിന്റെ കുടുംബം വിവാഹാലോചന നടത്താനായി പെൺകുട്ടിയുടെ വീട്ടിലെത്തി. ഇതോടെ പെൺകുട്ടി പ്രഭാതുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് പെൺകുട്ടി തന്റെ മറ്റൊരു കാമുകനായ അജയിയോട് പ്രഭാത് തന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു. ഇക്കാര്യം പ്രഭാതിനോട് ചോദിക്കാൻ ഇന്ത്യ ഗേറ്റിന് സമീപത്തെ പ്രഭതിന്റെ കടയിലേക്ക് അജയ് എത്തി.

തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാകുകയയും പ്രഭാതിന്റെ കഴുത്തിലും വയറ്റിലും അക്ഷയ് കുത്തുകയുമായിരുന്നു. കേസിൽ അക്ഷയെയും പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച (ഏപ്രിൽ 24) വൈകുന്നേരത്തോടെ ഒരു ഐസ്‌ക്രീം കച്ചവടക്കാരന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം നടന്നതായി വിവരം ലഭിച്ചുവെന്നും, തുടർന്ന് പൊലീസ് ഇരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് അയാൾ മരണത്തിന് കീഴടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഓടിപ്പോയ പ്രതിയെ സമീപത്തെ കടകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടിയത്.