- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ അതിവേഗ നടപടികളുമായി പൊലീസ്. നാല് പേർ കസ്റ്റഡിയിൽ ആയി. സ്വരാജ്, സുനീർ, ഫൈസൽ, കബീർ എന്നിവരാണ് പിടിയിലായത്. മൂന്ന് പേർ അക്രമത്തിൽ പങ്കാളിയാണ്. വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇതിൽ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കില്ല.
ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാർ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെൻറിലേറ്ററിലാണ്. ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. ദിവസങ്ങൾക്ക് മുൻപ് ഒരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി ആയിരുന്നു ആക്രമണം. ആയുധങ്ങളുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ സിസിടി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വരുന്നതും മുന്നോട്ട് പോയ കാർ തിരികെ വരുന്നതും അതിൽ നിന്നും ആയുധങ്ങളുമായി സംഘം ഇറങ്ങുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. ഇതേ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിറാജിനെ കാക്കനാട് നിന്നും സനീറിനെ അരൂർ നിന്നും ഫൈസൽ ബാബുവിനെ തൃശൂർ നിന്നുമാണ് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കബീറും കസ്റ്റഡിയിലുണ്ട്.
പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ചില വാക്കു തർക്കവും പൊലീസ് കേസുമുണ്ടായിരുന്നു. ഇതിന്റെ പ്രശ്ന പരിഹാരത്തിന് ഇടപെട്ടവരാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട സുലൈമാനടക്കം. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് ആലുവ ഡിവൈഎസ്‌പി വ്യക്തമാക്കുന്നത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായ മൂന്ന് പേർ എന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്.
ആക്രമണത്തിനു ഗൂഢലോചന നടത്തിയത് ആദ്യം പിടിയിലായ കബീർ ആണെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നു പേർക്കു കൃത്യത്തിൽ നേരിട്ടു പങ്കുണ്ട്.