- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആമസോൺ കവറിലെ ദുരൂഹത നീങ്ങുമ്പോൾ
കൊച്ചി: റോഡിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാർക്കെതിരെ നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന. ഇവർ ഫ്‌ളാറ്റിൽ പത്തൊൻപത് വർഷമായി ഇവിടെയാണ് താമസിക്കുന്നത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് എല്ലാം നടന്നത്. ഈ ഫ്‌ളോറ്റിലെ 23 വയസ്സുള്ള യുവതി കുറ്റസമ്മതം നടത്തി. ഈ വീട്ടിലെ അമ്മയ്ക്കും അച്ഛനും ഒന്നും അറിയില്ലായിരുന്നു.
ഈ ഫ്‌ളാറ്റിന്റെ തറയിൽനിന്നും ശുചിമുറിയിൽനിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്ളാറ്റിന് സമീപത്തുള്ളവർ റോഡിൽ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്. പക്ഷെ, ശുചീകരണ തൊഴിലാളികൾ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാൻ പ്രേരിപ്പിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ഇതിനിടെ കുട്ടിയെ എറിയുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തി. പരിശോധനയിലാണ് അഭയകുമാറിന്റെ ഫ്‌ളാറ്റിലേക്ക് എത്തിയത്.
രാവിലെ ധാരാളം ആളുകൾ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ അവരുടെ ആരുടേയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്നും കരുതി. ഒരു കൊറിയർ സർവീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡിൽ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചതോടെയാണ് കുട്ടിയാണെന്ന് മനസ്സിലായത്. ചോരയിൽ കുളിച്ച് ഒരു ദിവസംപോലും പ്രായമാവാകാത്ത കുഞ്ഞിന്റെ മൃതദേഹമായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഉടൻ നാട്ടുകാരേയും പൊലീസിനേയും അറിയിക്കുകയും ചെയ്തു. സമീപത്തെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യത്തിൽ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണ്.
ഇന്റർ-ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വന്നുവീഴുന്നതാണ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നത്. ഒരു ഫ്ളാറ്റിൽനിന്നാണ് കുട്ടിയെ പുറത്തെറിഞ്ഞതെന്നും ഇതിൽ പലതിലും ആൾതാമസമില്ലെന്നുമാണ് പമ്പള്ളിനഗർ കൗൺസിലർ അഞ്ജന ടീച്ചർ പ്രതികരിച്ചിരുന്നു. കുഞ്ഞിനെ ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാർസൽ കവറിൽ പൊതിഞ്ഞായിരുന്നു. ഇതിലെ അഡ്രസാണ് നിർണ്ണായകമായത്.
ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡിൽ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടർന്നാണ് സിസിടിവി ദൃശ്യം ലഭിക്കുന്നത്. പൊക്കിൾക്കൊടി മുറിച്ച നിലയിലാരുന്നു മൃതദേഹം.