- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി
കൊച്ചി: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടി ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി.
കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭർത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഭർത്താവ് ജോസഫിനെ(86) പൊലീസ് കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്
മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കു പോയി. മുറിയിൽനിന്നും ഞരക്കം കേട്ട് മക്കൾ മുറിയിൽ എത്തിയപ്പോഴാണ് കത്രികുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.