- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി, 70കാരനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂരിൽ ഏഴുപത് പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും. എരൂർ സ്വദേശിയായ എഴുപതുകാരനായ ഷൺമുഖനെ മകൻ അജിത്തും കുടുംബവുമാണ് വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു. വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ട് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം ഈ വാടകവീട്ടിലുണ്ട്. മാസങ്ങളായി വാടക കുടിശ്ശികയാണ്.
വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു.എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥൻ അറിയുന്നത്. കൗൺസിലറുടെ പരാതിയിൽ മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ മകൻ ഉപേക്ഷിച്ചുപോയ സംഭവത്തിൽ പെൺമക്കളെ ന്യായീകരിച്ച് നാട്ടുകാരും പൊലീസും രംഗത്തെത്തി. എന്നാൽ അജിത്തിനെ കൂടാതെ ഷൺമുഖന് രണ്ട് പെൺമക്കൾ കൂടിയുണ്ട്, ഇവർ അച്ഛനെ നോക്കാനും പരിപാലിക്കാനും തയ്യാറായിരുന്നു എന്നാണ് തൃപ്പൂണിത്തുറ എസ്‌ഐ ആയ രേഷ്മയും അതുപോലെ നാട്ടുകാരും പറയുന്നത്.
പെൺമക്കൾ വീട്ടിൽ വന്നാൽ അജിത്ത് അവരെ വീട്ടിനകത്ത് കയറ്റാറില്ലെന്നും, അച്ഛനെ കൊണ്ടുപോകാൻ അവർ തയ്യാറാണെന്ന് അറിയിക്കുമ്പോഴും അജിത്ത് അതിന് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു.
പലപ്പോഴും ഈ വിഷയത്തിൽ വീട്ടിൽ വഴക്കും ബഹളവും ഉണ്ടായിട്ടുണ്ട്, പൊലീസ് പലവട്ടം വന്ന് ഇടപെട്ടിട്ടുണ്ട്, ഇതെല്ലാം നാട്ടുകാർക്ക് വരെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് എന്നെല്ലാമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ അച്ഛന്റെ ചികിത്സയും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് പെൺമക്കളായിരുന്നുവത്രേ. എന്നാൽ അജിത്തുമായുള്ള പ്രശ്‌നങ്ങളാണ് പിന്നീട് ഇവർക്ക് അച്ഛനുമായി അടുപ്പത്തിൽ കഴിയാൻ വിഘാതമായത്. പെൺമക്കൾ പരാതിയുമായി മുമ്പ് തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും എസ്‌ഐ രേഷ്മ വ്യക്തമാക്കി.