- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുരുദ്വാര കൊലയിൽ കൂടുതൽ അറസ്റ്റിന് ഇനിയും സാധ്യത
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ നടപടികൾ കടുപ്പിച്ചു. എതാനും വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. നാലു പേർ അറസ്റ്റിലായിട്ടും ഇന്ത്യൻ ഗൂഢാലോചനയാണ് കൊലയെന്ന വാദം കാനഡയ്ക്ക് തെളിയിക്കാൻ ആയിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതോടെ നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം നാലായി. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ ഇന്ത്യക്കാർ. 2023 ജൂൺ 18നാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്. കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് ഒരു സംഘം നിജ്ജറിന് നേരെ ആക്രമണം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഭീകരരെ കാനഡ സ്വീകരിച്ചതിന്റെ പ്രതിഫലനമാണ് ഈ കൊലപാതകം
കേസിൽ ഇനിയും അറസ്റ്റുണ്ടാകാൻ സാധ്യത ഏറെയാണ്. എന്തിനായിരുന്നു കൊലയെന്നതിൽ പ്രതികളെ പിടികൂടിയിട്ടും കാനഡ ഔദ്യോഗികമായി പറയുന്നില്ല. ഗുണ്ടാ പകയും അധോലോക പ്രവർത്തനങ്ങളും തന്നെയാണ് കൊലയ്ക്ക് കാരണമായത്. ഇന്ത്യൻ ഏജൻസി പ്രവർത്തകർ ആരേയും പിടികൂടാനുള്ള തെളിവുകൾ തേടിയായിരുന്നു കാനഡ അന്വേഷണം വൈകിപ്പിച്ചത്. എന്നാൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള തെളിവൊന്നും കാനഡയ്ക്ക് കിട്ടിയില്ലെന്നതാണ് വസ്തുത.
സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. വിവരം. ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാംഗുകൾ തമ്മിലുണ്ടായ സംഘർഷത്തിൻറ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. കൊലപാതകത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. സംഭവത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.
സംഭവത്തിൽ കാനഡയ്ക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും വിഘടനവാദികൾക്കും തീവ്രവാദികൾക്കും കാനഡ രാഷ്ട്രീയ അഭയം നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്. ആദ്യ മൂന്ന് അറസ്റ്റിന്റെ വിവരങ്ങൾ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. നാലമന്റെ കാര്യവും ഔദ്യോഗികമായി അറിയിക്കും. എന്നാൽ അത് നയതന്ത്ര തലത്തിൽ അല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചിരുന്നു.