- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സംസ്ഥാനത്തുനിന്ന് മാസം ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടു പോകുന്നത് 15 കോടിയോളം രൂപ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഒരു മാസം ഓൺലൈൻ തട്ടിപ്പുകാർ കടത്തിക്കൊണ്ടു പോകുന്നത് 15 കോടിയോളം രൂപ. നിരന്തരം ബോധവത്ക്കരണം നടത്തിയിട്ടും തട്ടിപ്പു വാർത്തകൾ നിരന്തരം പുറത്ത് വന്നിട്ടും അനേകം പേരാണ് ഓരോ ദിവസവും കേരളത്തിൽ സൈബർ ത്ട്ടിപ്പിന് ഇരയാവുന്നത്. സൈബർത്തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ അധികവും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരായ പ്രൊഫഷണലുകളാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത. സൈബർ ഇടങ്ങളിലെ കെണികളെ കുറിച്ച് വ്യക്തമായ അറിവുള്ളവർ തന്നെ തട്ടിപ്പിന് ഇരയാകുന്നുവെന്നതാണ് ഞെട്ടിക്കുന്നത്.
ഈ വർഷത്തെ ആദ്യ അഞ്ചുമാസത്തിനിടെ ആയിരത്തിലധികംപേരാണ് തട്ടിപ്പിനിരയായത്. ഇതിൽ 55 ഡോക്ടർമാരും 93 ഐ.ടി. പ്രൊഫഷണലുകളും ഉൾപ്പെടുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. സ്വാകാര്യസ്ഥാപനങ്ങളിലെ 327 ജീവനക്കാർ തട്ടിപ്പിന് ഇരയായി. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പിന് ഇരയാകുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 31 ബാങ്ക് ഉദ്യോഗസ്ഥരും കേരളത്തിൽ സൈബർ തട്ടിപ്പിന് ഇരയായി.
പൊലീസിന്റെ സൈബർ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിരന്തരം ബോധവത്കരണക്ലാസ് നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി ബോധവത്കരണം നടത്തി. എന്നിട്ടും സൈബർ തട്ടിപ്പുകളും സൈബർ കെണികളിൽ അകപ്പെടുന്നവരുടെ എണ്ണവും കൂടി വരികയാണ്. ബാങ്കുകളുമായി ചേർന്ന് പൊലീസ് നടത്തിയ ബോധവത്കരണത്തിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ലാത്തതിനാൽ റിസർവ് ബാങ്കുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ട്.
സംസ്ഥാനത്തുനിന്ന് മാസം 15 കോടിയോളം രൂപയെങ്കിലും ഓൺലെൻ തട്ടിപ്പുകാർ കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവർഷം 201 കോടിയാണ് നഷ്ടമായത്. പണം നഷ്ടമായാൽ ആദ്യമണിക്കൂറുകളിൽതന്നെ പൊലീസിനെ അറിയിച്ചാൽ കുറച്ചു പണമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനിരയാകുന്നവരിൽ 40 ശതമാനത്തിൽ താഴെമാത്രമേ ആദ്യമണിക്കൂറുകളിൽ പരാതിയുമായി എത്താറുള്ളൂ.
ഇക്കൊല്ലം ഇതുവരെ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ
വ്യാപാരികൾ 123
ഐ.ടി. പ്രൊഫഷണലുകൾ 93
വീട്ടമ്മമാർ 93
വിരമിച്ചവർ 83
വിദേശമലയാളികൾ 80
സർക്കാരുദ്യോഗസ്ഥർ 60
ഡോക്ടർമാർ 55
വിദ്യാർത്ഥികൾ 53
അദ്ധ്യാപകർ 39
ബാങ്ക് ഉദ്യോഗസ്ഥർ 31
പ്രതിരോധസേനാംഗങ്ങൾ 27
തൊഴിൽരഹിതർ 11
നഴ്സുമാർ 10
അഭിഭാഷകർ 7
കൃഷിക്കാർ 5
ചാർട്ടേഡ് അക്കൗണ്ടന്റുമാർ 2
ഫാർമസിസ്റ്റ് 2
മുതിർന്ന പൗരർ 2
ആകെ 1103