- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവിന്റെ പരാതിയിൽ യുവതിക്കെതിരേ കേസ്; ഇതൊരു ലിവിങ് ടുഗദർ വിവാദം
പത്തനംതിട്ട: പ്രണയം നടിച്ച് കബളിപ്പിച്ച് ഒപ്പം താമസിപ്പിക്കുകയും അഞ്ചുലക്ഷം രൂപയും കാറും കൈപ്പറ്റുകയും ചെയ്തിട്ട് കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടുവെന്ന യുവാവിന്റെ പരാതിയിൽ യുവതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ചിറ്റാർ മീൻകുഴി മണ്ണിൽ വീട്ടിൽ ലിജ (49)യ്ക്കെതിരേയാണ് പരാതി. വർക്കല അയിരൂർ വട്ടവിള വിട്ടിൽ പി. ബിജി (49) നൽകിയ പരാതിയിൽ ചിറ്റാർ പൊലീസാണ് കേസെടുത്തിട്ടുള്ളത്. ബിജി 2021 ൽ ഭാര്യയുമായി പിണങ്ങി നിൽക്കുന്ന സമയത്ത് ഒരു അപകടം പറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്. അവിടെ വച്ചാണ് ലിജയുമായി പരിചയപ്പെട്ടത്.
2022 ഏപ്രിൽ മുതൽ ലിജയുമായി ചിറ്റാർ മീൻകുഴിയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ബിജിയുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായി. തുടർന്ന് കഴിഞ്ഞ മാസം നാലിന് തന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടുവെന്നാണ് ബിജിയുടെ പരാതി. ഇതിനോടകം അഞ്ചു ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന കാറും ലിജി കൈക്കലാക്കിയെന്നും പരാതിക്കാരൻ പറയുന്നു. വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.