- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് ബോംബ് ഭീഷണി
ന്യൂഡൽഹി: ബോംബ് ഭീഷണി ഒഴിയാതെ രാജ്യതലസ്ഥാനം. സെൻട്രൽ സെക്രട്ടേറിയറ്റിൽ ആഭ്യന്തമന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് നേരെ ബോംബ് ഭീഷണി. ആഭ്യന്തര മന്ത്രാലയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇമെയിൽ സന്ദേശം വഴി ഭീഷണി ലഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പൊലീസിൽ പരാതിപ്പെടുകയും സുരക്ഷാ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ഡൽഹിയിലെ കൺട്രോൾ റൂമിലേക്കാണ് സന്ദേശങ്ങൾ എത്തിയതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സന്ദേശം ലഭിച്ചയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസടക്കം അടങ്ങുന്ന ബ്ലോക്കിന്റെ വിവിധ ഭാഗങ്ങൾ ബോംബ് സ്‌ക്വാഡ് പരിശോധിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലെ 150ഓളം സ്‌കൂളുകൾ വിമാനത്താവളം എന്നിവയ്ക്കു നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. എല്ലാ ഭീഷണി സന്ദേശങ്ങളും ലഭിച്ചത് ഇമെയിൽ വഴിയാണ്. ഹംഗറിയിലെ ബുദാപെസ്റ്റിൽ നിന്നുമാണ് സന്ദേശങ്ങൾ എത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ധനകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന വിവിഐപി ഏരിയയാണ് നോർത്ത് ബ്ലോക്ക്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശോധന നടക്കുന്നതായും സംശയമുണ്ടാക്കുന്ന വിധത്തിൽ ഇതുവരെ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരിൽ ഒരാൾ അറിയിച്ചു. രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ, ജയിലുകൾ തുടങ്ങിയവയ്ക്കുനേരെ കഴിഞ്ഞദിവസങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയ ഓഫീസിനു നേർക്കും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.