- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
കണ്ണൂർ: ഇനി വിമാനത്തിലെ കാബിൻ ക്രൂമാരേയും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഒരുകിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി ഖത്തൂൺ പിടിയിലായ സാഹചര്യത്തിലാണ് ഇത്. സ്വർണം കടത്താൻ സുരഭിക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. രഹസ്യ വിവരമാണ് സ്വർണം പിടിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.
സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികളുൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ വിദേശത്തുണ്ട്. ഗർഭനിരോധന ഉറയ്ക്കുള്ളിലും മറ്റും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറം തള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്. എങ്ങിൽ മാത്രമേ വിമാനത്തിൽ ഇത്തരത്തിൽ കടത്ത് സാധ്യമാകൂ.
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്. കേരളത്തിലെ സ്വർണക്കടത്തുസംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡി.ആർ.ഐ അധികൃതർക്കുണ്ട്. വിദശമായ ചോദ്യംചെയ്യലിലിന് അവരെ വിധേയമാക്കും. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരഭി കണ്ണൂർ വനിതാ ജയിലിലാണ്. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്‌പ്രസിലെ എയർ ഹോസ്റ്റസായിരുന്നു സുരഭി.
നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു. എയർഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു. മുമ്പ് പലതവണ ഇവർ സ്വർണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്.
960 ഗ്രാം സ്വർണ്ണമാണ് പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു.