- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് ഉദ്യോഗസ്ഥരടക്കം ഹണിട്രാപ്പിൽ; ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ കേസ്
കാസർകോട്: പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കുകയും സ്വർണവം പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവതിക്കെതിരെ കേസെടുത്തു. കാസർകോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആർഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐ.എ.എസ് ആണെന്നും ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ആണെന്നും വിശ്വസിപ്പിച്ചും ഇവർ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടർന്ന്, വ്യാജരേഖകൾ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പലരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്.
ഇവർ മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാർത്ഥിനിയെന്ന പേരിൽ വിവിധ ജില്ലകളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. നേരത്തെ യുവതിക്കെതിരെ പരാതി നൽകിയ യുവാവിനെതിരെ ഇവർ പീഡന പരാതി നൽകിയിരുന്നു. ഈ യുവാവ് ഇപ്പോൾ ജയിലിലാണ്.