- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പന്തീരാങ്കാവിൽ സിഐയെ കുടുക്കാൻ നടന്നത് വൻ ഗൂഢാലോചന
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചും താൻ വേണമെങ്കിൽ നുണ പരിശോധനയ്ക്ക് തയാറാണെന്നും വ്യക്തമാക്കി യുവതി. അതിനിടെ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടതായി പൊലീസ് പറയുന്നത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി പൊലീസ് അന്വേഷണം നടത്തുന്നത്. മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം പാസ്‌പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് നിഗമനം. കേസുമായി ബന്ധപ്പെട്ട് പന്തിരാങ്കാവ് സിഐയ്‌ക്കെതിരെ എടുത്ത നടപടി അന്യായമായിരുന്നുവെന്ന് സമ്മതിക്കുന്ന വെളിപ്പെടുത്തലാണ് യുവതി ഇപ്പോൾ നടത്തുന്നത്. ഞങ്ങൾ തമ്മിലുണ്ടായ ഒരു തെറ്റിദ്ധാരണ ഞങ്ങൾ സംസാരിച്ചു തീർത്തെങ്കിലും ഇവരെല്ലാം കൂടി ഇടപെട്ട് ഇത് കുളമാക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഇരുന്നപ്പോഴും ഞാൻ പറഞ്ഞത് എനിക്ക് രാഹുലിനൊപ്പം പോയാൽ മതി എന്നാണെന്നും യുവതി പറയുന്നു. ഇതോടെ സിഐ എ.എസ്.സരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്നും വ്യക്തമാകുകയാണ്.
അതിനിടെ യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഏഴാം തീയതിയാണ് ഓഫിസിൽ യുവതി ഒടുവിൽ എത്തിയത്. കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ബുധനാഴ്ച ചോദ്യം ചെയ്തു. രാജ്യം വിട്ട ഒന്നാം പ്രതിയായ രാഹുൽ പി.ഗോപാലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്. അതിനിടെ യുവതിയുടെ പുതിയ മൊഴിയിൽ യുവതിയുടെ അച്ഛനും ഇളയച്ഛനുമെതിരെ കേസെടുക്കേണ്ട സാഹചര്യവും ഉണ്ട്.
യുവതിയുടെ പുതിയ വീഡിയോ ഞെട്ടിക്കുന്നതാണ്. തനിക്ക് സത്യം തുറന്നുപറയാൻ നിയമവ്യവസ്ഥ ഒരിക്കൽ കൂടി അവസരം തരുമോ എന്നും പുതുതായി പുറത്തുവിട്ട വിഡിയോയിലൂടെ യുവതി ചോദിക്കുന്നു. താൻ നുണപരിശോധനയ്ക്ക് വിധേയമായാൽ പിതാവും ബന്ധുക്കളും ഇതിന് തയാറാകുമോ എന്നും യുവതി ചോദിക്കുന്നു. ഭർത്താവ് രാഹുൽ പി.ഗോപാലിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നാലെ മകളെ ഭർതൃവീട്ടുകാർ കസ്റ്റഡിയിൽ വച്ച് സമ്മർദം ചെലുത്തി പറയിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതാണ് യുവതി നിഷേധിക്കുന്നത്. കേസിൽ പൊലീസ് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് ഈ ട്വിസ്റ്റുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.
യുവതിയുടെ വിശദീകരണം ഇങ്ങനെ: "വീട്ടിൽ നിന്ന് ഇക്കാര്യങ്ങളൊന്നും പറയാൻ പറ്റിയില്ല. തുടക്കം മുതൽ സത്യം പറയാൻ ശ്രമിക്കുന്നു. അതിന്റേതായ സമ്മർദ്ദം അനുഭവിക്കുന്നു. സമ്മർദ്ദവും ഭീഷണിയും ഒഴിവാക്കാനാണ് വീട്ടിൽ നിന്ന് പോന്നത്. എനിക്ക് കുഴപ്പമില്ലെന്ന് അമ്മയെ വാട്‌സാപ് മെസേജ് വഴി അറിയിച്ചിരുന്നു. അവിടെ നിൽക്കുമ്പോഴുള്ള സമ്മർദവും ഭീഷണിയും താങ്ങാൻ പറ്റുന്നില്ല. അതിനു ശേഷമാണ് യുട്യൂബിൽ വന്ന് കാര്യങ്ങൾ പറഞ്ഞത്. തിരുവനന്തപുരത്ത് വന്ന അന്നു തന്നെ സത്യവാങ്മൂലം ഒപ്പുവച്ചു. തുടർന്നാണ് വിഡിയോ പുറത്തുവിടണമെന്ന് തോന്നിയത്. ആരും കൂടെയില്ല എന്നും കുടുംബത്തിന്റെ പിന്തുണ കിട്ടില്ല എന്നും അറിയാം. എന്നാൽ ഞാൻ പറയുന്നതാണ് സത്യമെന്ന് എനിക്കറിയാം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിസിടിവിയോ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയോ പരിശോധിച്ചാൽ ഞാൻ പറയുന്നതാണ് സത്യമെന്ന് മനസ്സിലാകും. ഞാൻ പറയുന്നത് സത്യമല്ലെന്നും വിശ്വസിക്കരുതെന്നും മാതാപിതാക്കൾ പറയുന്നത് വിഷമമുണ്ട്."
"ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്, ഒരു വർഷത്തോളമായി പരിചയമുണ്ട്. നാലഞ്ച് മാസത്തോളം സംസാരിച്ചു. പിന്നീടാണ് വിവാഹാലോചന വന്നത്. അവർ വീട്ടിൽ വന്ന് പെണ്ണു കണ്ടു, എന്നാൽ രാഹുലിന്റെ അമ്മയ്ക്ക് എന്തോ ഇഷ്ടക്കേടുണ്ടായെന്ന് തോന്നി എന്നു തോന്നി, അത് നടന്നില്ല. പിന്നീട് വേറൊരു പെൺകുട്ടിയുമായി രാഹുലിന്റെ വിവാഹം ഉറപ്പിച്ചതും മറ്റും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി അറിയാറുണ്ടായിരുന്നു. പിന്നീട് അത് നടന്നില്ല എന്നും അറിഞ്ഞിരുന്നു. ടെലഗ്രാമിലൂടെയാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്. വിവാഹം മുടങ്ങിയതിൽ അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. പിന്നീട് ഞങ്ങൾ സംസാരിച്ചു തുടങ്ങി, ഇഷ്ടത്തിലെത്തി, തുടർന്ന് വിവാഹത്തിലെത്തി. ആ സമയത്ത് നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തതിന്റെ ഡിവോഴ്‌സ് കിട്ടിയിട്ടില്ല എന്നും എന്നോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല, വൈകാതെ കിട്ടുമല്ലോ എന്നും വിവാഹം കഴിക്കാം എന്നും പറഞ്ഞത് ഞാനാണ്.
വിവാഹത്തെ ആദ്യം അച്ഛൻ എതിർക്കുകയാണുണ്ടായത്. രാഹുലിന്റെ വീട്ടുകാർ ആദ്യം വേണ്ട എന്നു പറഞ്ഞു പോയതിനാൽ പിന്നീട് വന്നപ്പോൾ താൽപര്യം ഉണ്ടായിരുന്നില്ല. പിന്നീട് അമ്മയും രാഹുലേട്ടനുമൊക്കെ സംസാരിച്ചാണ് അത് നടന്നത്. അച്ഛൻ ആ സമയത്ത് സാമ്പത്തികമായി അൽപ്പം ബുദ്ധിമുട്ടി നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണ ചെലവ്ക്ക് വേണ്ടി രണ്ടര ലക്ഷം രൂപയേ തരാൻ പറ്റൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ വിവാഹ വസ്ത്രങ്ങളടക്കം വിവാഹത്തിന്റെ ചിലവുകളുെമല്ലാം രാഹുലേട്ടാനാണ് പിന്തുണച്ചത്. രാഹുലിന്റെ സ്ഥിതി നല്ലതാണെന്ന് കണ്ടിട്ട് 50 പവനെങ്കിലും നമ്മൾ കൊടുക്കണമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാൽ രാഹുലിന്റെ ഭാഗത്ത് അത്തരം ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ബന്ധുക്കൾക്ക്, പ്രത്യേകിച്ച് ഇളയച്ഛന്, ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. അദ്ദേഹം അച്ഛനെ പലപ്പോഴും സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ വിദ്യാഭ്യാസമടക്കം പല കാര്യങ്ങളിലും അച്ഛനെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എനിക്കും അമ്മയ്ക്കും ചേട്ടനും ഇളയച്ഛനോട് വലിയ താൽപര്യമില്ലായിരുന്നു. വളരെ നല്ല രീതിയിൽ നടന്ന ഈ കല്യാണത്തോട് ഇളയച്ഛനടക്കം ബന്ധുക്കൾക്കൊക്കെ നല്ല അസൂയ ഉണ്ടായിരുന്നു".
പിന്നീട് പൊലീസ് സ്റ്റേഷനിൽ വച്ച് വലിയ സമ്മർദ്ദമാണ് തനിക്ക് വീട്ടുകാരിൽ നിന്നുണ്ടായതെന്ന് യുവതി പറയുന്നു. "ഞങ്ങൾ തമ്മിലുണ്ടായ ഒരു തെറ്റിദ്ധാരണ ഞങ്ങൾ സംസാരിച്ചു തീർത്തെങ്കിലും ഇവരെല്ലാം കൂടി ഇടപെട്ട് ഇത് കുളമാക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഇരുന്നപ്പോഴും ഞാൻ പറഞ്ഞത് എനിക്ക് രാഹുലിനൊപ്പം പോയാൽ മതി എന്നാണ്. എന്നാൽ വീട്ടുകാരുടെ സമ്മർദ്ദം മൂലം എനിക്ക് അവരുടെ കൂടെ പോകേണ്ടി വന്നു. 25 കൊല്ലമായി നിന്റെ കൂടെയുള്ള ഞങ്ങളാണോ വലുത്, കുറച്ചു ദിവസമായി അറിയുന്ന രാഹുലാണോ വലുത് എന്നാണ് അവർ ചോദിച്ചത്. ഞാൻ രാഹുലിനൊപ്പം പോയാൽ അമ്മ ജീവിച്ചിരിക്കില്ല എന്നൊക്കെയാണ് സിഐയുടെ മുമ്പിൽ വച്ച് പറഞ്ഞത്. എനിക്ക് പരാതി ഇല്ല എന്നു പറഞ്ഞതു കൊണ്ടാണ് തുടക്കത്തിൽ കേസ് എടുക്കാതിരുന്നതും.
മാത്രമല്ല, രാഹുലേട്ടൻ എന്നെക്കുറിച്ച് മോശമായി പലതും പറഞ്ഞു എന്നും ബന്ധുക്കൾ പറഞ്ഞു. എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കിയതാണെല്ലോ പിന്നീട് എന്താണ് ഇങ്ങനെയെല്ലാം പറയുന്നത് എന്ന് അപ്പോൾ ഓർത്തു, ആകെ ആശയക്കുഴപ്പവും വിഷമവുമെല്ലാമായി, ആരുടെ കൂടെ നിൽക്കണമെന്നും മറ്റും. ആ സമയത്ത് അങ്ങനെയാണ് വീട്ടുകാർക്ക് ഒപ്പം പോയത്. അപ്പോഴും ഉപേക്ഷിച്ചു പോവുകയാണെന്ന് എന്നൊന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോകാം എന്നാണ് കരുതിയത്. എന്നാൽ പിന്നീട് ഞാൻ പോലും വിചാരിക്കാത്ത വിധത്തിലാണ് കാര്യങ്ങൾ മാറിയത്.
ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ പോലും സമയം തരാതെയാണ് കാര്യങ്ങൾ ചെയ്തത്. ഇളയച്ഛൻ പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ മാധ്യമങ്ങളേയും വക്കീലിനെയുമൊക്കെ വിളിച്ച് വിവരങ്ങളറിയിച്ചു, കുറച്ചു സമയം തരാൻ പോലും തയാറായില്ല. അന്ന് ഞാൻ ശരിയായ തീരുമാനം എടുത്തിരുന്നു എങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. എന്നാൽ ഭീഷണിയും ബ്ലാക്‌മെയിലിങ്ങും േദഷ്യവും സങ്കടവുമെല്ലാമായി എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
കേസിനു ബലം കിട്ടാനായി പേപ്പറിൽ എഴുതി എന്നെക്കാണ്ട് വായിപ്പിക്കുകയായിരുന്നു. അപ്പോഴും ഇതിന് എനിക്ക് പറ്റില്ല, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ട് പറയണമെന്നാണ് ഇളയച്ഛൻ പറഞ്ഞത്. കൗൺസിലറോടും എന്റെ ചിറ്റപ്പനോടുമൊക്കെ ഞാൻ സത്യം പറഞ്ഞിരുന്നു. അന്ന് പക്വതയോടെ എനിക്ക് പെരുമാറാൻ കഴിഞ്ഞില്ല. കുടുംബത്തിൽ ഒരാളെങ്കിലും എന്റെ ഒപ്പം നിന്നിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇനി ഉണ്ടാകുമെന്നും കരുതുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് പൊരുതുന്നത്. ആരുടേയും പിന്തുണ കിട്ടാതെ വന്നപ്പോഴാണ് ഞാൻ എസിപിയെ വിളിച്ച് പറഞ്ഞത്. എന്നാൽ 2 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം സസ്‌പെൻഷൻ കിട്ടിയ സാഹചര്യത്തിൽ ഇതിൽ ഇടപെടാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞതോടെ ആ വാതിലും അടഞ്ഞു എന്ന് മനസ്സിലായി. അതുകൊണ്ടാണ് വിഡിയോയിൽ വന്ന് സത്യം പറയാൻ തീരുമാനിച്ചത്.
നുണപരിശോധനയ്ക്ക് വേണമെങ്കിലും ഞാൻ തയാറാണ്. അച്ഛനും ബന്ധുക്കളുമൊക്കെ അതിന് തയാറാകുമോ? രഹസ്യമൊഴി കൊടുക്കുമ്പോൾ സത്യം പറയാമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കാരണം അച്ഛന് ആ വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥരൊക്കെയായി പിടിപാടുണ്ട്. രഹസ്യമൊഴി കൊടുത്താലും അച്ഛൻ അറിയുമോ എന്ന് പേടിച്ചാണ് മജിസ്‌ട്രേറ്റിനു മുന്നിൽ മറ്റൊരു വിധത്തിൽ പറഞ്ഞത്. സത്യം പറയാൻ നിയമവ്യവസസ്ഥ ഒരിക്കൽ കൂടി അവസരം തരുമോ", എന്നും യുവതി വിഡിയോയിലൂടെ ചോദിക്കുന്നു.