- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർക്ക് അസഭ്യവർഷം
കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മർദനമേറ്റത്. ഡോക്ടറെ കല്ലെടുത്തു തലയ്ക്കടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് എത്തിയ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാൾ ഡോക്ടറെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണം.
ശല്യം തുടർന്നപ്പോൾ ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ പുറത്താക്കി. തുടർന്ന് പുറത്ത് പതുങ്ങിയിരുന്ന ഇയാൾ പിന്നീട് ഡോക്ടർ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. ഇയാൾ തലയ്ക്കടിക്കാൻ ശ്രമിക്കുന്നതും ഡോക്ടർ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. സംഭവത്തിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.