- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പയ്യാമ്പലത്തെ വിവാദ കാരണം ശീതളപാനിയം; രാഷ്ട്രീയം പിന്നിലില്ല
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ ശീതളപാനിയം തളിച്ചു വികൃതമാക്കിയ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമായി. പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രേഖപെടുത്തും. ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഇയാളുടെ മൊഴി മുഖവിലയ്‌ക്കെടുത്താൽ വിഷയത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാണ്.
പയ്യാമ്പലത്ത് കുപ്പി പൊറുക്കി നടക്കുന്നയാളാണ് കസ്റ്റഡിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷാണ് പൊലിസ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തുക. പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് മധുരമുള്ള സോഫ്റ്റ് ഡ്രിങ്കിന് സമാനമായ ദ്രാവകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കാലിയാക്കിയെടുക്കാൻ വേണ്ടിയാണ് കുപ്പിയിലുണ്ടായ പാനീയങ്ങളുടെ അവശിഷ്ടം സ്മൃതി കുടീരങ്ങളിലേക്ക് ഒഴിച്ചതെന്ന് കസ്റ്റഡിയിലുള്ളയാൾ പൊലിസിന് നൽകിയിരിക്കുന്ന മൊഴി. ഇത് സ്ഥിരീകരിച്ചാൽ അറസ്റ്റുണ്ടാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമോ എന്ന് വ്യക്തമല്ല. മൊഴി അനുസരിച്ച് വെറും പെറ്റിക്കേസിനേ വകയൂള്ളൂയ
സാഹചര്യ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും കുടി പരിശോധിച്ച ശേഷം മാത്രമേ ഇയാൾ പറഞ്ഞത് പൊലിസ് മുഖവിലയ്‌ക്കെടുക്കുകയുള്ളു. നാല് സി.പി. എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ മാത്രം ദ്രാവകം ഒഴിച്ചത് അറിയാതെ പറ്റിയ സംഭവമായി പൊലിസ് കാണുന്നില്ല. കസ്റ്റഡിയിലുള്ളയാളെ എ.സി.പി സിബി ടോം, കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ കെ..സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അതേ സമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പയ്യാമ്പലത്ത് പൊലിസ് സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്.
നേതാക്കളുടെ സ്മൃതികുടീരം ദൃശ്യമാകുന്ന രീതിയിലാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. പൊലിസ് കൺട്രോൾ റൂമിൽ ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ അറിയിച്ചു. പയ്യാമ്പലത്ത് സിപിഎം നേതാക്കളായ ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ , ഒ ഭരതൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്കു മുകളിൽ ബുധനാഴ്‌ച്ച രാവിലെ 11 മണിയോടെയാണ് രാസ ലായനി തളിച്ച നിലയിൽ ബീച്ച് ജീവനക്കാർ കണ്ടെത്തിയത്.
കരി ഓയിൽ ഒഴിച്ചു നേതാക്കളുടെ സ്തൂപം വികൃതമാക്കിയെന്നാണ് ആദ്യം ഉയർന്ന ആരോപണം. സംഭവം സ്ഥലത്ത് കുതിച്ചെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എതിരാളികളെ കുറ്റപ്പെടുത്തിയാണ് രംഗത്തു വന്നത് എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ജയരാജൻ ആക്ടിങ് സെക്രട്ടറി ടി.പി രാജേഷ് തുടങ്ങിയ നേതാക്കൾ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. എന്നാൽ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാർട്ടിൻ ജോർജും മറ്റുള്ളവരും ആരോപണം നിഷേധിച്ചു.
അക്രമിക്കപ്പെട്ട സ്മൃതി മണ്ഡപങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചത് വിവാദങ്ങളുടെ മഞ്ഞുരുക്കിയിരുന്നു. സ്മൃതി മണ്ഡപങ്ങൾക്കു നേരെയുള്ള കൈയറ്റം നടന്ന പയ്യാമ്പലം' സന്ദർശിച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചതോടെ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത കുറയുകയായിരുന്നു. എന്നിട്ടും കണ്ണൂർ നഗരത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
എന്നാൽ സംഭവത്തിന് പിന്നിൽ മദ്യപിച്ച പാട്ടപ്പൊറുക്കുന്നയാളാണെന്ന് കണ്ടെത്തിയതോടെ പരസ്യ പ്രതിഷേധങ്ങളിൽ നിന്നും സിപിഎം പിൻവലിഞ്ഞിരിക്കുകയാണ്.