- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അത്യാവശ്യകാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമർദ്ദനവും; തേഞ്ഞിപ്പാലത്ത് യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
തേഞ്ഞിപ്പലം: വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു.പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പ് കൃഷ്ണ ഹൗസിൽ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി താനൂർ പൊലീസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ 20-ന് അങ്കപ്പറമ്പിനു സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. നേരത്തെ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് മർദിക്കുകയായിരുന്നു.ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് നഗ്നചിത്രങ്ങളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബെൽറ്റ് കൊണ്ട് അടിച്ചതായും പരാതിയിൽ പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി യുവാവ് മുൻപ് പലതവണ തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. മർദനത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. മറ്റൊരാളുമായി സാമൂഹികമാധ്യമത്തിൽ ചാറ്റ് ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു മർദിച്ചതെന്നും പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ