ആലപ്പുഴ: വിദേശ വനിതയെ ഹോം സ്റ്റേയിൽ പീഡിപ്പിച്ച സംഭവത്തിൽ ഹോം സ്റ്റേ ഉടമ അറസ്റ്റിലായത് പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27)നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

മസാജ് ചെയ്തു നൽകാമെന്ന് പറഞ്ഞു ഇയാൾ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശ വനിത പരാതി നൽകിയ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആലപ്പുഴ കലക്ടറേറ്റ് ജംക്ഷന് സമീപമുള്ള ഹോം സ്റ്റേയിലാണ് സംഭവം. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് അന്വേഷണവുമായി എത്തി. ഇതാണ് പ്രതിയെ കുടുക്കിയത്.

സംഭവത്തിന് പിന്നാലെ വിദേശവനിത ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷയാസിനെ റിമാൻഡ് ചെയ്തു.