- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കായിക അദ്ധ്യാപകൻ പിടിയിൽ; കണ്ണൂരിൽ പോക്‌സോ കേസിൽ അറസ്റ്റിലായത് മുൻപ് ഇ പി ജയരാജൻ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന സ്വഭാവ ദൂഷ്യത്തെ തുടർന്ന് ഒഴിവാക്കിയ കെ സി സജീഷ്
കണ്ണൂർ: കണ്ണൂരിൽ അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റു ചെയ്തു. പതിനേഴുകാരിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച അദ്ധ്യാപകനെയാണ് പരിയാരം പൊലീസ് പിടികൂടിയത്. ചെറുതാഴം ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകൻ കെ സി സജീഷ് (34) ആണ് പിടിയിലായത്. കാര്യപ്പള്ളി സ്വദേശിയായ സജീഷ് കൊളപ്രത്താണ് താമസം.
കഴിഞ്ഞ ദിവസം രാവിലെ 10.42 ഓടെയാണ് പെൺകുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിക്കാണ് അശ്ലീല സന്ദേശമയച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരം ഇന്നലെ ഉച്ചതിരിഞ്ഞ് അദ്ധ്യാപകനെ അന്വേഷിച്ച് സ്‌കൂളിൽ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കെ ഇന്നലെ രാത്രി മാടായിപ്പാറയിൽ വച്ചാണ് പിടികൂടിയത്.
മുൻപ് ഇ പി ജയരാജൻ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു സജീഷ്. എന്നാൽ സ്വഭാവ ദൂഷ്യത്തെ തുടർന്ന് സജീഷിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ