മലപ്പുറം: രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്വർണകള്ളക്കടത്ത് കവർച്ചാകേസിലുംഅന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിക്ക്(26) പങ്ക്. മറ്റൊരു സ്വർണക്കടത്ത് കവർച്ചാകേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഈകേസിലും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് മഞ്ചേരി സബ്ജയിലിൽ കഴിയുകയായിരുന്ന പ്രതി മഞ്ചേരി ജെ.സി.എം കോടതിയിൽനിന്നും രണ്ടുദിവസത്തെ തെളിവെടുപ്പിനും ചോദ്യചെയ്യലിനുമായി പൊലീസ് കസ്റ്റഡിയി വാങ്ങി. ശേഷം സംഭവങ്ങൾ വിവിധ സ്ഥലങ്ങളിൽപോയി തെളിവെടുപ്പ് നടത്തി. പ്രതിയുമായി രാമനാട്ടുകര സ്വർണക്കടത്ത് സംഘത്തിന്റെ വഹനാപകടം നടന്ന സ്ഥലത്തും കരിപ്പൂർ വിമാനത്തവളത്തിലും പരിസരത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. രാമനാട്ടുകരകേസിലേയും സ്വർണം കവർച്ചചെയ്യാൻ അർജുൻ ആയങ്കി പദ്ധതിയിട്ടിരുന്നതിന്റെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവനായ അർജുൻ ആയങ്കിയെപിടിക്കാൻ പ്രത്യേക അന്വേഷണ സംഘം ആറുദിവസത്തിനുള്ളിൽ സഞ്ചരിച്ചത് കേരളത്തിലെ ഒമ്പതു ജില്ലകളിലാണ്. ഇതിന് പുറമെ ഗുണ്ടപേട്ടയിലും സംഘമെത്തിയിരുന്നു. മലപ്പുറം ഇൻസ്പക്ടർ ജോബി തോമസും, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി എന്നിവരടങ്ങിയ സംഘമാണു ആയങ്കിയെ പിടിച്ചുകെട്ടിക്കൊണ്ടുവന്നത്.

എല്ലാം പരമ രഹസ്യമായിരുന്നു കരിപ്പൂരിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽ അർജുൻ ആയങ്കി ഉൾപ്പെട്ട വിവരം ഒരുമാസം മുമ്പു തന്നെ പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ മാധ്യമങ്ങളിൽനിന്നും ഇക്കാര്യം പരമ രഹസ്യമാക്കിവെച്ചു. വാർത്ത പുറത്തുവന്നാൽ പ്രതി കൂടുതൽ ജാഗരൂകനാകും. ഇതിന് പിന്നാലെയാണു മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് പ്രത്യേക അന്വേഷണ സംഘത്തെ ആയങ്കിയെ പിടിക്കാൻ നിയോഗിക്കുന്നത്. എന്നാൽ ഇയാളെ പിടിക്കുകയെന്നതു അന്വേഷണ സംഘത്തിനും വലിയ വെല്ലുവളിയായി.

പ്രതി തന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താൻ ഇവിടങ്ങളിലുണ്ടെന്ന രീതിയിൽ മെസ്സേജുകൾവെക്കും. എന്നാൽ ഇവിടെയൊന്നും പ്രതിയെ തട്ടിയാൽ പൊടിപോലും ലഭിക്കില്ലെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. പിന്നീടാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ആയങ്കിയെ പിടിച്ചെവരൂ എന്ന തീരുമാനത്തിൽ മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസും സംഘവും ഇറങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം സംഘമെത്തി. പ്രതിയുമായി സൂചനയുള്ളവരെപോലും അന്വേഷിച്ചു കണ്ടെത്ത ചോദ്യംചെയ്തു. അതോടൊപ്പം അന്വേഷണം ഗുണ്ടൽപേട്ടയിലുമെത്തി.

അർജുൻ ആയങ്കിയുടെ ഭാര്യ നിലവിൽ എൽ.എൽ.ബി സ്റ്റുഡന്റാണ്. ഇയാൾ കൊച്ചികേന്ദ്രമായി നിന്നാണ് സ്വർണക്കടത്തുകൾ നിയന്ത്രിച്ചിരുന്നത്.
അർജുൻ ആയങ്കി ഉൾപ്പെടെ നാലുപേരാണ് നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിലായിരുന്നത്. അഴിക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂർ അറവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ.എൻ. മൻസിൽ നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായിരുന്നത്.

കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്. ഇതിന് മുമ്പ് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റിലായിരുന്ന അർജുൻ കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ ക്വട്ടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്.

യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. സംഘത്തിലുള്ളവരെ പിടിച്ചതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോട്ടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു നൽകുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 11.8.22 തിയ്യതി കരിപ്പൂർ എയർപോർട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാൻ എത്തിയ കണ്ണൂർ സ്വദേശി അർജ്ജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കവർച്ച സംഘത്തിലെ 5 പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണവും കണ്ടെത്തിയിരുന്നു. പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ്. ഇവരിൽ നിന്നും 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.