- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വ്യാജ ഐഡി കാര്‍ഡുകളും, പ്രായമായവരുടെ പേരില്‍ സിംകാര്‍ഡുകള്‍ എടുത്തും മോഷണം: കര്‍ണാടക, തമിഴ്നാട് അടക്കം സ്ഥലങ്ങളില്‍ അന്വേഷണം: അഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് 37 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഘത്തെ പശ്ചിമബംഗാളില്‍ നിന്ന് പോലീസ് പിടികൂടി
തൃശ്ശൂര്‍: അഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് 37 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യയും അമത് ഡോളായിയും അടക്കം മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പശ്ചിമബംഗാളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒല്ലൂര്‍ അഞ്ചേരിയിലുള്ള സ്വര്‍ണപ്പണി സ്ഥാപനത്തിലെ ജോലിക്കാരെന്ന് തെറ്റിധരിപ്പിച്ച് 37 പവര്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 28നാണ് സംഭവം. തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അന്ന് മുതല്‍ തുടങ്ങിയ പോലീസ് അന്വേഷണത്തില്‍ അവസാനം പ്രതികളെ പിടികൂടുകയായിരുന്നു.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികള്‍ മോഷണത്തിനായി കേരളത്തിലെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തൃശ്ശൂരില്‍നിന്ന് ബസിലും കാറിലും തമിഴ്നാട്ടിലെത്തിയ ശേഷമാണ് പ്രതികള്‍ പശ്ചിമബംഗാളിലേക്ക് കടന്നത്. തൃശ്ശൂരിലെ മറ്റൊരു പ്രമുഖ സ്വര്‍ണ്ണപ്പണി ശാലയിലും സമാനരീതിയില്‍ മോഷണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
തുടര്‍ന്ന് പശ്ചിമബംഗാളിലെ ശ്യാംപുരിയിലാണ് ഇവര്‍ എത്തിയത്. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചും പ്രായമായവരുടെ പേരില്‍ സിംകാര്‍ഡുകള്‍ എടുത്തും മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. കര്‍ണാടക, തമിഴ്നാട് എന്നിവരിടങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് സംഘം പശ്ചിമബംഗാളില്‍ എത്തിയത്.