- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിലെ അന്വേഷണം പ്രതിസന്ധിയിൽ. ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത് കേസ് സിബിഐയ്ക്ക് വിട്ട ശേഷമാണ്. മൊഴി പഠിപ്പിക്കാനാണ് ഇതെന്ന വാദം ശക്തമാണ്. ഇത്രയും ദിവസമായിട്ടും കേസ് സിബിഐ ഏറ്റെടുത്തതുമില്ല. കേസിൽ പ്രധാന ഗൂഢാലോചനക്കാരിയായ വിദ്യാർത്ഥിനിടെ പൊലീസ് പിടികൂടിയിട്ടില്ല. ഈ പെൺകുട്ടിയേയും സുഹൃത്തിനേയും രക്ഷിക്കാനാണ് ശ്രമം. ഇതിന് തുണയാകും വിധം കേസ് സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസിന്റെ അന്വേഷണം നിലച്ചു.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് നിലപാട്. അതിനു ശേഷം അന്വേഷണത്തിൽ പുരോഗതിയില്ല. പെൺകുട്ടികളെ അറസ്റ്റു ചെയ്യേണ്ടി വരുമെന്നതിനാലാണ് ഇത്. ഇതിൽ ഒരു പെൺകുട്ടിയുടെ അമ്മ കമ്മീഷണറോഫീസിലെ ജീവനക്കാരിയാണ്. ഈ പൊലീസ് ബന്ധമാണ് സിദ്ധാർത്ഥന്റേത് ആത്മഹത്യയാക്കാനുള്ള പൊലീസ് കാരണത്തിന് പിന്നിൽ എന്നാണഅ ആരോപണം. സിബിഐ എത്തുന്നതു വരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നു സിദ്ധാർഥന്റെ ബന്ധുക്കൾ ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ ഒത്താശ ചെയ്‌തെന്നും പരാതിയുണ്ട്.
മർദനം നടക്കുന്ന സമയത്ത് സിദ്ധാർഥന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തയാളെ ഇതു വരെ ചോദ്യം ചെയ്തിട്ടില്ലെന്നു സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറയുന്നു. ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു മുൻപ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സിബിഐ എന്ന് വരുമെന്ന ആർക്കും ഉറപ്പില്ല. പെൺകുട്ടികളെ അറസ്റ്റു ചെയ്യാത്തതു കാരണം സാക്ഷികൾ സ്വാധീനിക്കപ്പെടാനും സാധ്യത ഏറെയാണ്. കോളേജ് തുറന്ന ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ഇടത് അദ്ധ്യാപകരും മുന്നിലുണ്ട്. ഇതെല്ലാം കേസ് അട്ടിമറിക്കാനുള്ള സാധ്യതയായി മാറുന്നു. മുമ്പും ഇതെല്ലാം പൂക്കോട് നടന്നിട്ടുണ്ട്.
മരണവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ എസ്എഫ്‌ഐ നേതാക്കൾ അടക്കം അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്നു വൈത്തിരി പൊലീസ് പറഞ്ഞു. കൽപറ്റ ഡിവൈഎസ്‌പി ടി.എൻ.സജീവനാണ് അന്വേഷണ ചുമതല. അതിനിടെ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ് പരാതികൾ ഒത്തുതീർപ്പാക്കിയതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. 2021ൽ ക്രൂരമർദ്ദനത്തിന് ഇരയായ വിദ്യാർത്ഥിയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. റാഗിങിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഒത്തുതീർപ്പാക്കിയെന്നും പരാതി നൽകിയ തനിക്കെതിരെ തിരിച്ച് കേസ് കൊടുത്തുവെന്നും വിദ്യാർത്ഥി പറഞ്ഞു.
ആന്റി റാഗിങ് സ്‌ക്വാഡിനാണ് പരാതി നൽകിയത്. മർദ്ദനമേറ്റ ഫോട്ടോ അടക്കമാണ് പരാതി അയച്ചത്. പരാതിയിൽ എഫ്ഐആർ ഇടാതെ പൊലീസ് പൂഴ്‌ത്തി. പരാതി ഇല്ലെന്ന് എഴുതി കൊടുക്കാൻ നിർബന്ധിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു. പരാതികളുടെ പകർപ്പ് പുറത്തു വന്നു. സിദ്ധാർത്ഥൻ കേസിലെ കാശിനാഥനും അമൽ ഇസാനും അന്നും പ്രതികളായിരുന്നു. പ്രതികൾക്ക് കോളേജിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ അദ്ധ്യാപകരും പൊലീസ് സ്റ്റേഷനിലെത്തിയെന്നും ആരോപണമുണ്ട്. അദ്ധ്യാപകർ ക്ലസ് മുറി പൂട്ടിയിട്ടു. ഒരുപാട് പേർ ചേർന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് വരുത്തിത്തീർത്തു. ഒന്നും സംഭവിച്ചില്ലെന്ന് വിദ്യാർത്ഥികളോട് ഒപ്പിട്ട് വാങ്ങി. ബാച്ചിലെ എല്ലാ വിദ്യാർത്ഥികളെ കൊണ്ടും ഒപ്പിടീച്ചു. പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദമുണ്ടായി. ഇതോടെയാണ് പരാതി പിൻവലിച്ചത്.
പെൺകുട്ടികളെ ഓർത്താണ് പരാതി പിൻവലിക്കേണ്ടി വന്നത്. ഒന്നും സംഭവിച്ചില്ലെന്ന് എഴുതി വാങ്ങി. കേസ് പിൻവലിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. കേസുമായി മുന്നോട്ട് പോയിരുന്നു എങ്കിൽ അവർ ശിക്ഷിക്കപ്പെട്ടേനെ. എന്ത് സംഭവമുണ്ടായാലും അത് പെൺകുട്ടികളുടെ പേരിലാക്കും. ലഹരിയുടെ പേരും പറയും. അതിന്റെ പിന്നാലെ പോകാൻ മടിയായതിനാൽ എല്ലാവരും പിന്മാറും. അതാണ് അവിടെ സംഭവിക്കുന്നത്. തന്നെ മർദ്ദിച്ചത് സിദ്ധാർത്ഥനെ മർദ്ദിച്ച വാട്ടർടാങ്കിനടുത്ത് വച്ചാണെന്നും വിദ്യാർത്ഥി റിപ്പോർട്ടറിനോട് പറഞ്ഞു.