- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൂത്തട്ട ഷാജി നേരിട്ടത് സമാനതകളില്ലാത്ത സമ്മർദ്ദം
കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യ ചെയ്തനിലയിൽ കണ്ട സംഭവം പുതിയ തലത്തിലേക്ക്. കേരളാ യൂണിവേഴ്‌സിറ്റിയിലെ ഇടിമുറിയിൽ വിധികർത്താവിന് മർദ്ദനമേറ്റുവെന്നാണ് ആക്ഷേപം. ഇതിനൊപ്പം മാലയും മോഷ്ടിച്ചുവെന്നാണ് സൂചന. കണ്ണൂർ താഴെചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 'സദാനന്ദാലയ'ത്തിൽ പി.എൻ. ഷാജിയെയാണ്(പൂത്തട്ട ഷാജി) ബുധനാഴ്ച വൈകീട്ട് ആറരയോടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
മകന്റെ മുഖത്ത് മർദനമേറ്റ പാടുണ്ടായിരുന്നു. എന്റെ കാലുപിടിച്ച് തെറ്റൊന്നുംചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ഷാജിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല മടങ്ങിയെത്തിയപ്പോൾ കാണാനില്ലായിരുന്നുവെന്ന് ഷാജിയുടെ അമ്മ പൂത്തട്ട ലളിത പറയുന്നു. അതായത് മർദ്ദന ശേഷം ഷാജിയുടെ കഴുത്തിലെ മാലയും ഊരിയെടുത്തുവെന്നാണ് സംശയം. എസ് എഫ് ഐ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നതെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഷാജിയുടെ മരണം എസ്.എഫ്.ഐ. നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്.
ഗരുതരമായ ആരോപണമാണ് ഉയരുന്നത്. കലോത്സവത്തിലെ മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർഥികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. നേതാക്കൾ ഷാജിയെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തതായാണ് ആരോപണം. എസ് എഫ് ഐയും സിപിഎമ്മും ആരോപണം നിഷേധിച്ചിട്ടുണ്ട്.
ഷാജിയെ കുടുക്കിയതാണെന്ന് ആരോപിച്ച് സഹോദരൻ അനിൽകുമാർ രംഗത്തെത്തി. അടുത്തസുഹൃത്തുക്കളാണ് ഇതിനുപിന്നിലെന്ന് ഷാജി പറഞ്ഞതായി അനിൽ വ്യക്തമാക്കി. ഷാജി കോഴവാങ്ങില്ലെന്നും നൃത്തം പരിശീലിപ്പിച്ചതിനുള്ള ഫീസ് വാങ്ങിയെടുക്കാൻപോലും ശേഷിയില്ലാത്തയാളാണെന്നും ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നയൻതാര മഹാദേവൻ പറഞ്ഞു. മാനസികവിഷമത്തെ തുടർന്ന് ആത്മഹത്യചെയ്‌തെന്നാണ് കണ്ണൂർ സിറ്റി പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ, താൻ നിരപരാധിയാണെന്നും പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും എഴുതിയിരുന്നു.
ഷാജി അടക്കമുള്ള മൂന്ന് പ്രതികളെയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന ആക്ഷേപവും ശക്തമാണ്. ഷാജി, ജോമെറ്റ്, സൂരജ് എന്നിവരെ 8ന് യൂണിവേഴ്സിറ്റി കോളേജിലെ 'ഇടിമുറി'യിൽ കൊണ്ടുപോയി സംഘാടക സമിതി അംഗങ്ങളായ എസ്.എഫ്.ഐക്കാർ മർദ്ദിച്ച് അവശരാക്കിയെന്നാണ് ആരോപണം. അതിനുശേഷം അടുത്ത ദിവസം ഉച്ചയോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്. എന്നാൽ, പൊലീസിന് കൈമാറുമ്പോൾ തങ്ങൾ നിരപരാധികളാണെന്ന് മാത്രമാണ് പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞത്.
എസ്.എഫ്.ഐക്കാർ മർദ്ദിച്ചെന്ന് ഷാജിയും മറ്റുള്ളവരും മൊഴി നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് സിഐ പറഞ്ഞു. മർദ്ദിച്ചെന്ന ആ?രോപണം എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ആദർശ് നിഷേധിച്ചു.