ആലപ്പുഴ: ആലപ്പുഴ നെടുമുടിയിലെ റിസോർട് ജീവനക്കാരിയെ കൊലപെടുത്തിയ കേസിൽ നിറയുന്നത് രഹസ്യ കാമുകിയെ ഒഴിവാക്കാനുള്ള കുതന്ത്രം. പ്രതി സാഹാ അലി കുറ്റസമ്മതം നടത്തി. അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹാസിറയുടെ നിർബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

കൊല്ലപ്പെട്ട സഹീറയും സഹാ അലിയുമായി 4 വർഷമായി പ്രണയത്തിലാണ്. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെ ചൊല്ലി വീട്ടിൽ പ്രശ്‌നം ഉണ്ടായിരുന്നു. അസമിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി റിസോർട്ടിലെത്തിയത്. ഇതിനായി ഹാസിറ ബാഗെല്ലാം പാക്ക് ചെയ്തിരുന്നു. എന്നാൽ കൊല നടത്തി സഹാ അലി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയായിരുന്നു ആസാം സ്വദേശിയായ ഹസിറ. റിസോർട് ഉടമകളുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. രാത്രി പതിനൊന്നിന് ഉടമയുടെ മകൾക്ക് ഭക്ഷണം കൊടുത്ത ശേഷം മുറിയിലേക്ക് പോയ ഹസിറയെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുക്കിയ നിലയിലായിരുന്നു ഹസീറയെ കണ്ടെത്തിയത്. ഇരുകാതുകളിലെയും കമ്മൽ നഷ്ടമായിരുന്നു. ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലാണ് ഹസീറയെ കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് സഹാ അലി അകത്തായത്. വൈശ്യംഭാഗം മുന്നൂറ്റൻപതിലെ ഹോം സ്റ്റേയിൽ 5 മാസം മുൻപാണു ഹസീറ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രി 11 വരെ ജോലി ചെയ്തിരുന്നു. അടുക്കളയോടു ചേർന്ന മുറിയിലാണു താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ ആറരയായിട്ടും എഴുന്നേറ്റു വന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോൾ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്നും വീട്ടുടമസ്ഥർ പറഞ്ഞു. പരിശോധനയിൽ വീടിനു പിൻവശത്തു മുറ്റത്തു ജഡം കണ്ടെത്തുകയായിരുന്നു. പുറത്തു പോകാനെന്ന പോലെയായിരുന്നു വസ്ത്രധാരണം.

ഹസീറയെ രണ്ടു പേർ ഇടയ്ക്കു സന്ദർശിക്കാറുണ്ടായിരുന്നു. ഭർത്താവും മകനുമാണെന്നും ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നുമാണു ഹസീറ ഹോം സ്റ്റേ ഉടമകളോടു പറഞ്ഞിരുന്നത്.