- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കാറിൽ വിലസി നടന്നതുകൊടും കുറ്റവാളി; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ട്രിക്കുന്ന വൈകൃതക്കാരൻ; സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് എത്തിയ പെൺകുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയതും സന്തോഷ്; കത്തിമുനയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനും ശ്രമിച്ചു; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന നിലയിൽ ഉന്നതരുടെ സഹായിയായി
തിരുവനന്തപുരം: മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും കുറവൻകോണത്ത് ഭവനഭേദനത്തിനു ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) കൊടും കുറ്റവാളി. കുറവൻകോണം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയയുടെ ഉപോൽപ്പന്നമാണ് ഇയാൾ. മുമ്പും ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സന്തോഷ തന്നെയാണെന്ന് വ്യക്തമായിട്ടണ്ട്. അന്നു പേരൂർക്കട പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പീഡനശ്രമത്തിനു കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. 2021 ഡിസംബർ 19 ന് കുറവൻകോണത്തു തന്നെ മറ്റൊരു വീട്ടിലാണു പീഡനശ്രമം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തിയിരുന്ന 4 വിദ്യാർത്ഥിനികൾ ഈ വീടിന്റെ മുകൾ നില വാടകയ്‌ക്കെടുത്തു താമസിച്ചിരുന്നു. രാത്രി 2 മണിയോടെ മതിൽ ചാടി അകത്തു കടന്ന പ്രതി ഗ്രില്ലിന്റെ പൂട്ട് തകർത്തു മുകൾ നിലയിൽ കടന്നു. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കൈ മുറിഞ്ഞു.
ബഹളം കേട്ട് അടുത്ത മുറിയിലുള്ളവർ ഓടിവന്നപ്പോൾ പുതപ്പ് വീശിയെറിഞ്ഞ ശേഷം ഇയാൾ രക്ഷപ്പെട്ടു. അപ്പോൾ തന്നെ പെൺകുട്ടികൾ പൊലീസിൽ അറിയിക്കുകയും വിശദമായ മൊഴി കൊടുക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല. സമീപവാസികൾ അക്രമിയെ പിടിക്കാൻ കുറേ ദിവസം രാത്രി കാത്തിരുന്നു. ഒരു മാസം കഴിഞ്ഞ് ഇതേ വീട്ടിൽ ഇയാൾ വീണ്ടും എത്തിയെങ്കിലും പുറത്തു ശബ്ദം കേട്ടു വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു.
ഇപ്പോൾ അറസ്റ്റിലായ സന്തോഷിന്റെ ദൃശ്യങ്ങൾ കണ്ടാണു പെൺകുട്ടികൾ തിരിച്ചറിഞ്ഞത്. ജയിലിൽ ഉള്ള സന്തോഷിനെ ഈ കേസിലും കസ്റ്റഡിയിലെടുത്തു തെളിവെടുക്കും. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ കേസിൽ ഇന്നു കസ്റ്റഡിയിൽ ലഭിക്കുമെന്നു മ്യൂസിയം പൊലീസ് പറഞ്ഞു. സന്തോഷിന്റേതു രാഷ്ടീയ നിയമനമാണെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് ഡ്രൈവറായിരുന്നുവെന്നും ഇതിനിടെ കരാറുകാരൻ വെളിപ്പെടുത്തി.
മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭ വിലാസം വീട്ടിൽ സന്തോഷ്, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരുടെ ഡ്രൈവർ എന്ന നിലയിൽ പിടിയിലാകാതെ തുടർന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരമായി. ഗോപകുമാരൻ നായരുടെ എല്ലാ കാര്യങ്ങളും നോക്കി നടന്നത് ഡ്രൈവറായിരുന്നു. സ്ഥിരമായി ബാറുകളിലെ സന്ദർശകനായ നായരുടെ സന്തത സഹചാരിയായിരുന്നു ഗോപകുമാർ. ഈ ബന്ധം ഉപയോഗിച്ചു ഉന്നതരുമായി കൂട്ടുകൂടി ഇയാൾ.
സന്തോഷ് പിടിയിലായത് ഇങ്ങനെആർക്കും സംശയം വരാതിരിക്കാൻ സന്തോഷ് ജോലിക്കെത്തിയിരുന്നു. തല മൊട്ടയടിച്ചതിൽ സംശയം തോന്നാതിരിക്കാൻ തലയ്ക്ക് നീരുവന്നെന്ന കാരണം പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തിൽ നിർണായകമായത്.സി.സി ടിവി ദൃശ്യങ്ങളിൽ കാറിന്റെ സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടേറിയറ്റിലേക്ക്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് കണ്ടെത്തിയതോടെ സന്തോഷ് കുടുങ്ങി.
വനിതാ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ഫോൺ അവിടത്തെ ടവർ പരിധിയിലായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നാണ് സന്തോഷിനെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ച കേസിൽ മ്യൂസിയം പൊലീസ് സന്തോഷിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.സന്തോഷ് ലൈംഗിക വൈകൃതമുള്ളയാൾസന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ് പറയുന്നത്. വീടുകളിൽ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്.പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്.
കുറവൻകോണം മാഫിയയുടെ ഉപോൽപ്പന്നം
കുറവൻകോണം കേന്ദ്രീകരിച്ചുള്ള മാഫിയയുടെ ഉപോൽപ്പന്നമാണ് സന്തോഷെന്ന് പറയേണ്ടി വരും. സന്തോഷിന് പല ഗോഡ്ഫാദർമാരുമുണ്ട്. പലർക്കും സ്ത്രീകളെ സപ്ലൈ ചെയ്തവരുടെ കൂട്ടുത്തിൽ സന്തോഷിനും ബന്ധമുണ്ടെന്ന് സംശയമുണ്ട. കുറച്ചുകാലമായി ഇവിടെ ഒരു ഐഎഎസ് അക്കാദമി പ്രവർത്തിച്ചിരുന്നു. ആയിരത്തിലേറെ പേർ ഇവിടെ പഠിക്കാൻ എത്തിയതോടെ വാടകയ്ക്ക് വീടുകൾ എടുത്തു താൽക്കാലിക ഹോസ്റ്റൽ തുടങ്ങിയ സംഘങ്ങളും സജീവമായിരുന്നു. ഒരു സംഘം തന്നെ വീടുകൾ വാടകയ്ക്ക് എടുക്കാൻ രംഗത്തുണ്ടായിരുന്നു.
മോഹവിലക്കായിരുന്നു ഇവിടെ വാടകയ്ക്ക് വീടുകൾ എടുത്തിരുന്നത്. ഇത് വലിയ മാഫിയ ആയി രൂപം കൊണ്ടു. രണ്ടരലക്ഷം രൂപ വാടകയുള്ള വീടുകൾ ഇവിടെ ഉണ്ട്. നിരവധി കുട്ടികളെ ഒരുമിപ്പിച്ചു താമസിപ്പിക്കുന്നവരും നിരവധിയാണ്. കോർപ്പറേഷൻ അധികാരികൾ കണ്ണടക്കുകയും ചെയ്തതോടെ ഇത്തരത്തിൽ അനധികൃത ഹോസ്റ്റലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കാണ് സന്തോഷിനെ പോലുള്ളവരുടെ കണ്ണുകൾ എത്തുന്നതും.
മറുനാടന് മലയാളി ബ്യൂറോ