- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളം വീണ്ടും ഐഎസ് റിക്രൂട്ട്മെൻന്റ് ചർച്ചയിൽ
ഇടവേളക്കുശേഷം കേരളത്തിൽ വീണ്ടും ഐഎസ് റിക്രൂട്ട്മെന്റ് ചർച്ച. ഐഎസ് ഭീകരൻ എന്ന സംശയിക്കുന്ന, മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം അഫ്ഗാനിസ്ഥാനിൽ പിടിയിലായതോടെയാണ് വീണ്ടും ചർച്ചകൾ ഉയരുന്നത്. അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാസ്‌പോർട്ട് ഉൾപ്പെടെ രേഖകൾ അഫ്ഗാൻ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് മലയാളിയാണെന്ന വിവരം പുറത്തറിഞ്ഞത്.
ഒറിജിനൽ ഐഎസിനേക്കാൾ തീവ്രതകൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ഐഎസ്‌കെപി) എന്ന സംഘടനയിൽ ചേരാനാണ് സനവുൾ എത്തിയത് എന്നാണ് വിവരം. ഐഎസ്‌കെപിയുംു താലിബാനുമായി ഇപ്പോൾ പോരാട്ടത്തിലാണ്. പാക്കിസ്ഥാനെയും ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ നിരവധി ആക്രമണങ്ങൾ നടത്തുന്നുണ്ട്. പാക്കിസ്ഥാനെയും അഫ്ഗാനെയും പിടിച്ചെടുത്ത് തങ്ങളുടെ കീഴിലാക്കുയാണ് അവരുടെ ലക്ഷ്യം. അതിനാൽ ഇവരെ നശിപ്പിക്കാനായി പാക്- അഫ്ഗാൻ ഭരണകൂടങ്ങൾ ശ്രമിച്ചുവരികയാണ്. ആ സമയത്താണ് സനവുൽ ഇസ്ലാം പിടിയിലാവുന്നത്. ഇയാൾ ഇപ്പോൾ കാണ്ഡഹാർ ജയിലിലാണെന്നാണ് വിവരം. താജിക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനിൽ എത്തിയതെന്നാണ് വാർത്ത. സംഭവത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
എന്തിനാണ് അഫ്ഗാനിസ്ഥാനിൽ എത്തിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാൻ അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ വാർത്തകളിൽ പറയുന്നു. അറസ്റ്റിനെക്കുറിച്ച് അഫ്ഗാൻ സർക്കാർ ഇന്ത്യയെ അറിയിച്ചു, തുടർനടപടികളെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും അധികാരികൾ തമ്മിലുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മാധ്യമ വാർത്തകളുണ്ട്. തടങ്കലിൽ കഴിയുന്ന സനൗളിന്റെ ചിത്രവും അഫ്ഗാൻ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് ഐഎസ്‌കെപിയുമായി ബന്ധമുണ്ടെന്ന് സനാൽ ഇസ്ലാം സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചില വ്യക്തികളെ കാണാൻ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് താൻ കാണ്ഡഹാറിലേക്ക് പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഐ എസ് ബന്ധമുള്ള ഇന്ത്യാക്കാരായ 14 പേർ, 2014 ന് ശേഷം അഫ്ഗാനിൽ അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും വാർത്തകളിലുണ്ട്.
വീണ്ടും കേരളാ സ്റ്റോറി
നേരത്തെ ദ കേരളാ സ്റ്റോറിയെന്ന സിനിമ വിവാദമായപ്പോൾ കേരളത്തിലെ ഐസിസ് റിക്രുട്ട്മെന്റ് ചർച്ചയായിരുന്നു. സിനിമയിൽ പറയുന്നപോലെ നൂറുകണക്കിന് പേർ, കേരളത്തിൽനിന്ന് അഫ്ഗാനിലും സിറിയയിലും എത്തിയിട്ടില്ലെന്നും, നാലോ അഞ്ചോപേർ മാത്രമാണ് ഐസിസിൽ ചേർന്നത് എന്നുമായിരുന്നു ഒരു വാദം.
എന്നാൽ 2017-2019 കാലയളവിൽ മാത്രം കേരളത്തിൽ നിന്നും 149 പേർ ഐസിസിൽ ചേർന്ന് രാജ്യം വിട്ടുപോയി എന്നാണ് എൻഐഎ ഫയലുകളിൽ പറയുന്നത്. കാസർഗോഡ്്, കണ്ണൂർ , മലപ്പുറം, കൊല്ലം, ഇടുക്കി, പാലക്കാട്, എറണാകുളം ഇവിടെങ്ങളിൽ നിന്നാണ്് ഇവർ നാടുവിട്ടത്. മിഡിൽ ഈസ്റ്റിൽ നിന്ന് സിറിയ , അഫ്ഗാനിസ്ഥാൻ ഇവിടെങ്ങളിലെ ഐസിസ് ക്യാമ്പിലേക്കാണ്, ഇവർ പോയതത്. ഇതിൽ 32 പേർ വിവിധ രാജ്യങ്ങളിൽ വച്ചു് അറസ്റ്റ് ചെയ്യപ്പെട്ടു. ബാക്കിയുള്ളവരിൽ ഏറെയും കൊല്ലപ്പെട്ടു.
എൻഐഎയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 250 പേരെങ്കിലും, പ്രബുദ്ധമെന്ന് നാം കരുതുന്ന ഈ കൊച്ചുകേരളത്തിൽനിന്ന്, ഐസിസിൽ എത്തിയിട്ടുണ്ട്. 2014ന് മുമ്പു ഐഎസുമായി ബന്ധപ്പെട്ട് 127 പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അതിൽ 17 പേർ മലയാളികൾ ആയിരുന്നു. 2016 ൽ അബ്ദുൾ റഷീദ് അബ്ദുള്ള എന്ന കാസർകോട്ടുകാരന്റെ നേതൃത്വത്തിൽ 21 മലയാളികൾ അഫ്ഗാനിസ്ഥാനിത്തെി ഐസിസിൽ ചേർന്നിരുന്നു. ഇതിൽ നാല് ദമ്പതികൾ ഉണ്ടായിരുന്നു. അതിലെ സ്ത്രീകളെല്ലാം ഇസ്ളാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരായിരുന്നു. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫേലിയ എന്നിവരായിരുന്നു അവർ. ഇസ്ളാം മതം സ്വീകരിച്ചവരും അതിൽ ഉണ്ടായിരുന്നൂ, ബെസ്റ്റിൻ വിൻസന്റു്, ബെക്സ്റ്റ് (നിമിഷ ഫാത്തിമയുടെ ഭർത്താവ്് ) എന്നിവർ ആയിരുന്നു അവർ. ഇതോടെയാണ് ഐസിസ് റിക്രൂട്ടമെന്റ് പൊതു ചർച്ചയാവുന്നത്.
എൻഐഎയുടെ റിപ്പോർട്ടിൽ പറയുന്ന മറ്റ് ഐസിസ് കേസുകൾ ഇങ്ങനെയാണ്.മുംബൈ വഴി സജീർ അബ്ദുള്ള മംഗലശ്ശേരി, അബ്ദുൾ റഷീദ് അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ 21 പേർ അഫ്ഗാനിസ്ഥാനിൽ എത്തി. ഇവരിൽ പലരും കൊല്ലപ്പെട്ടു.കാസർകോട്ടുകാരൻ ഹബ്ബീബ് റഹ്‌മാന്റെ നേതൃത്വത്തിൽ 2016-ൽ അബുബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവർ അടക്കമുള്ള ഒരു 14 അംഗം സംഘം മിഡിൽ ഈസ്റ്റിൽ നിന്ന് ഐഎസിൽ ചേരാൻ സിറിയ ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോയി. ഇതിൽ ചിലർ 2019 -ലെ ശ്രീലങ്കൻ സ്ഫോടനത്തിന്റെ ഗൂഢാലോചനയിലും പങ്കാളികളായിരുന്നു. ആ സ്ഫോടനത്തിൽ 269 പേർ മരിച്ചത്. 2016-ൽ കണ്ണൂർകാരായ മിഥിലാജ്, അബ്ദുൾ റസാഖ് കെ.വി, റാഷിദ് എം.വി, മനാഫ് റഹ്‌മാൻ, ഹംസ യു.കെ എന്നീ 5 പേർ ഐസിസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിൽ ആയിരുന്നു. 2017 -ൽ നസീദുൽ നസീദുൽ ഹംസഫർ എന്ന വയനാട്ടുക്കാരൻ ഭീകരന്റെ നേതൃത്വത്തിൽ 15 പേർ ഈ ഭീകര സംഘടനയിൽൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്കു് പോയി. എന്നാൽ അയാൾ അറസ്റ്റുചെയ്യപ്പെട്ടു.
വളപ്പട്ടണം കേസ്സിലെ റഷീദ് എം.വി , മനൂഫ് റഫ്മാൻ ഇവരുടെ നേതൃത്വത്തിൽ നിരവധി മലയാളി ഭീകരർ സിറിയയിലേക്ക് പോയതായി സ്ഥിരീകരിച്ചുണ്ട്. ഷൈബു നിഹാർ ,മൻസൂർ,ഫാജിദ്, മഹദ്ദീസ്, അഷറഫ് മൗലവി, ഷഹനാദ്, സഫീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം 2017 -ൽ ഐസിസിൽ ചേരാൻ ആയി ബഹ്റിനിൽ നിന്നും സിറിയയിലേക്കു് കടക്കാൻ ശ്രമിച്ചതായി എൻഐഎ കണ്ടെത്തി. ഇതിൽ കണ്ണൂർ സ്വദേശിയായ അബ്ദുൾ മനാഫ് സിറിയയിൽ കൊലപ്പെട്ടു. കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്ന് മലയാളി ഐഎസ് ഭീകരരും കൊല്ലപ്പെട്ടു. ഈ സംഘത്തിലെ 6 പേർ കണ്ണൂർ കാരായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആയിരുന്നു. ഇതിൽ ഒരാൾ 2009 -ൽ സിപിഎം പ്രവർത്തകൻ ബിനീഷിനെ കൊലപ്പെടുത്തിയതിൽ പ്രതി ആയിരുന്നു. മൊത്തം 29 മലയാളി ഐസിസ് ഭീകരർ ആണ് ഈ സംഘം വഴി സിറിയയിലേക്ക് കടന്നതായി കണക്കാക്കുന്നു. ഇതിൽ 8 പേർക്കെതിരെ കേരളാ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അങ്ങനെ എത്രയെത്ര കേസുകൾ.
കേരളത്തിലും സ്ളീപ്പർ സെല്ലുകൾ
അതിനേക്കാൾ ഞെട്ടിക്കുന്ന സംഭവങ്ങൾ എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. ഐസിസിന് ഇപ്പോഴും പല പേരുകളിൽ കേരളത്തിൽ സ്ളീപ്പർ സെല്ലുകൾ ഉണ്ടെന്നതണിയ്. എൻഐഎയുടെ റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്്. കാരണം പച്ചയായ മതമാണ് അവർ ഉപയോഗിക്കുന്നത്. ജിഹാദ് തന്നെയാണ് ആശയം. അതിനാൽ നേരിട്ട് ഐസിസിൽ ചേർന്നതിനേക്കാൾ എത്രയോ അധികം പേർക്ക് ആ ആശയത്തോട് യോജിപ്പുണ്ടാവും, തീവ്ര സലഫി ആശയങ്ങൾക്ക് വേരുള്ള നാടുതന്നെയാണ് കേരളം. സാക്കിർ നായിക്ക് തൊട്ട് എം എം അക്‌ബറിന്റെ പീസ് സ്‌കുൾവരെ ഈ വിഷയത്തിൽ പലതവണ ആരോപിതരായി. കേരളാ പൊലീസിൽപോലും ഇത്തരം സ്ളീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതായി സംശയമുണ്ട്.
2021 -ൽ എൻഐഎ ഷിഫാ ഹാരിസ് ,മിസ്ഫാ സിദ്ദിഖ് എന്നീ മലയാളി വനിതകളുടെ നേതൃത്വത്തിൽ ഉള്ള ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എൻഐഎ പിടിച്ചെടുക്കുക ഉണ്ടായി. അതിൽ 5000 ത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നു്. ഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നു. അത് വെളിച്ചം വീശിയത് ഈ സ്ളീപ്പർ സെല്ലിലേക്കാണ്. കേരളത്തിൽ ഐസിസിന് സമാന്തര ടെലിഫോൺ എക്സ്ഞ്ചേഞ്ചുകൾ ഉണ്ടെന്നു് ആന്റി ടെടറിസം സൈബർ വിങ്ങ് 2021ൽ റിപ്പോർട്ടു് ചെയ്തതാണ്. തുടർന്നു് ആ വർഷം തന്നെ കോഴിക്കോടു് നിന്നും 7 സമാന്തര ടെലിഫോൺ എക്സ്ഞ്ചേഞ്ചുകൾ ആണ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത്.
കേരളത്തെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുകയും ഇവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അൽ കേരളാ, അൽ-ഹിന്ദ് എന്നീ പേരുകളാണ് അവർ കേരളത്തിനായി നിശ്ചയിച്ചിരിക്കുന്നതത്രേ. ഇന്ത്യൻ അൽഖായിദ, ഇന്ത്യൻ മുജ്ജാഹിദ്ദീൻ, അൽ -ഉമ്മ തുടങ്ങിയ ഭീകര സംഘടനകളും ഇതേലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവയാണ്. ഇതിനും കേരളത്തിൽ വേരുകൾ ഉണ്ട്. കേരളത്തിൽ ഐസിസിന് 3200-ലധികം സ്ളീപ്പർ സെല്ലുകളുണ്ടെന്ന് ,2021 -ൽ ആന്റി ടെററിസം സൈബർ വിങ്ങ് റിപ്പോർട്ടു് ചെയ്തതാണ്. ഇതിൽ പോപ്പുലർ ഫ്രണ്ടും ആരോപണ വിധേയരാണ്. അവരുടെ നിരോധനത്തിലേക്കും ഈ സംഭവം നയിച്ചുന്നു. ഇപ്പോൾ വീണ്ടും ഐസിസ് റിക്രൂട്ട്മെന്റിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ കേരളത്തിൽ ഇപ്പോഴും ഐസിസ് സ്ളീപ്പർ സെല്ലുകൾ ഉണ്ടോ എന്നും സംശയമുണ്ട്.