- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസ് എഫ് ഐ ഒ അന്വേഷണം രണ്ടാം ഘട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ് ഐ ഒ) അന്വേഷണം പുതിയ ഘട്ടത്തിൽ. വീണയുടെ കമ്പനിയുമായി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി. ഇടപാടുകളുടെ രേഖകളെല്ലാം ഇന്ന് ചെന്നൈ ഓഫീസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്. നിർദ്ദേശം പാലിക്കാതിരുന്നാൽ നിയമ നടപടിയെടുക്കും.
നോട്ടീസ് കിട്ടിയ ചില കമ്പനികൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എക്സാലോജിക് സൊലൂഷൻസും കെ.എസ്.എ.ഡി.സിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്.എ.ഫെ്.എ.ഒ. തുടർനടപടികളിലേക്കു കടന്നത്. കേരളത്തിൽമാത്രം 12 സ്ഥാപനങ്ങൾക്കാണു നോട്ടിസ് ലഭിച്ചത്. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയും ഇതിലുണ്ട്,.
എക്സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട വിശദാംശങ്ങൾ എസ്.എഫെ്.എ.ഒ. പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ലഭിച്ച ിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടീസിലെ പ്രധാന ചോദ്യം. വീണയുടെ കമ്പനിയിൽ നിന്നും എന്ത് സേവനമാണ് ലഭിച്ചതെന്ന് അറിയാനാണ് നീക്കം. കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും സേവനം നൽകാതെ പണം എക്‌സാലോജിക് കൈപ്പറ്റിയെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് മറ്റ് കമ്പനികളോടും ചോദ്യം ചോദിക്കുന്നത്.
ഉൽപന്നമോ സേവനമോ നൽകിയതിന് എക്സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്.എഫെ്.എ.ഒ. ചെന്നൈ ഓഫീസിലെ കെ. പ്രഭു നോട്ടിസ് അയച്ചത്.
2016-17 മുതലാണ് എക്സാലോജിക്കിനു സി.എം.ആർ.എൽ. പണം കൈമാറിയത്. ഐ.ടി. അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സി.എം.ആർ.എലിന്റെയും എക്സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്.എഫെ്.എ.ഒ. കണ്ടെത്തിയത്.
മുൻപ് എൻഫോഴെ്സ്മന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളിൽനിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്.എഫെ്.എ.ഒയ്ക്കു കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദ അന്വേഷണം ഇപ്പോൾ ഈ വിഷയത്തിൽ നടക്കും.