- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ അർജുൻ ആയങ്കിയുടെ ചാരനായി പ്രവർത്തിച്ചത് കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദ്; സ്വർണ്ണക്കടത്തു സംഘങ്ങളുടെ രഹസ്യങ്ങളും ചോർത്തിയെടുത്തു 'പൊട്ടിക്കലിന്' അവസരം ഒരുക്കി; പൊലീസ് നീക്കങ്ങളും ആയങ്കിയെ അറിയിച്ചു; പൊലീസിന് ലഭിച്ച വാട്സ്ആപ്പ് ചാറ്റുകളിൽ നിറയുന്നത് ഷംനാദിലെ സൂപ്പർ സ്പൈയുടെ വൈദഗ്ധ്യം
മലപ്പുറം: ഇന്നലെ പിടിയിലായ അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിക്കു കരിപ്പൂർ വിമാനത്തവളത്തിഴെല സ്വർണക്കടത്തു വിവരങ്ങൾ ഉൾപ്പെടെ അറിയിച്ച് ചാരനായി പ്രവർത്തിച്ചത് മലപ്പുറം ജില്ലയിൽനിന്നും കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദ്. കരിപ്പൂരിലെ സ്വർണക്കടത്ത് രഹസ്യങ്ങളും, പൊലീസ് നീക്കങ്ങളുംവരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. മലപ്പുറം കോഡൂരിലെ ആമിയൻ ഷംനാദ്(25) മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണ്. തുടർന്നാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കാപ്പ ചുത്തി മലപ്പുറം ജില്ലയിൽനിന്നും നാടുകടത്തിയിരുന്നത്. ഇതിന് പിന്നാലെ വിലക്കു ലംഘിച്ച് വീണ്ടും ഇയാൾ രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിച്ചപ്പോൾ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം താനൂരിൽനിന്നും പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിൽകൊണ്ടുപോവുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും മലപ്പുറം ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അർജുൻ ആയങ്കി കൊച്ചിയിലെ ഫ്‌ളാറ്റിലിരുന്നാണ് കാര്യങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യങ്കിയെ(26) പിടിക്കാൻ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെ ഒമ്പതു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
ഇതിന് പുറമെ ഗുണ്ടപേട്ടയിലും സംഘമെത്തി. മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസും, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി എന്നിവരടങ്ങിയ സംഘമാണു ആയങ്കിയെ കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ആയങ്കിയെ കുറിച്ചുള്ള ചില രഹസ്യവിവരങ്ങളെ തുടർന്നു അന്വേഷണ സംഘം വിവിധ ജില്ലകളിൽ കേന്ദ്രീകരിച്ച് അന്വേഷണത്തിന് പുറപ്പെട്ടത്്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം അന്വേഷണ സംഘമെത്തി.
പ്രതി തന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താൻ ഇവിടങ്ങളിലുണ്ടെന്ന രീതിയിൽ മെസ്സേജുകൾവെച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് പൊലീസ് മനസ്സിലാക്കിയതും പ്രതിയിലേക്കെത്താൻ സഹായിച്ചു. അന്വേഷണമെല്ലാം രഹസ്യമായിതന്നെയായിരുന്നു. കരിപ്പൂരിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽ അർജുൻ ആയങ്കി ഉൾപ്പെട്ട വിവരം ഒരുമാസം മുമ്പു തന്നെ പൊലീസിന് വ്യക്തമായിരുന്നെങ്കിലും ഇക്കാര്യം പരസ്യമാക്കാതെ പൊലീസ് രഹസ്യമായി സൂക്ഷിച്ചു.
വാർത്ത പുറത്തുവന്നാൽ പ്രതി രക്ഷപ്പെടാൻ സാഹചര്യമുണ്ടാകുമെന്നതിനാലായിരുന്നു ഇത്. അതേ സമയം രാമനാട്ടുകര അഞ്ചുപേരുടെ മരണത്തിനിടയാക്കി സ്വർണക്കടത്ത് കേസിലും അർജുൻ ആയങ്കിക്കു പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഈ കേസിൽ ഇയാളെ പ്രതിയാക്കുമെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
അർജുൻ ആയങ്കിയുടെ ഭാര്യ നിലവിൽ എൽ.എൽ.ബി സ്റ്റുഡന്റാണ്. ഇയാൾ കൊച്ചികേന്ദ്രമായി നിന്നാണ് സ്വർണക്കടത്തുകൾ നിയന്ത്രിച്ചിരുന്നത്. അർജുൻ ആയങ്കി ഉൾപ്പെടെ നാലുപേരാണ് ഇന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിലായത്. കണ്ണൂർ അഴീക്കൽ സ്വദേശി ആയ ങ്കി അർജുൻ ( 26 ), അഴിക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂർ അറവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ.എൻ. മൻസിൽ നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്. ഇന്നു പുലർച്ചെ 1 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. നൗഫലിനെ 2 ദിവസം മുൻപ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ് ചെയ്ത ജാമ്യത്തിൽ ഇറങ്ങിയ അർജുൻ കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ ക്വട്ടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്.
യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. സംഘത്തിലുള്ളവരെ പിടിച്ചതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോട്ടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു നൽകുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 11.8.22 തിയ്യതി കരിപ്പൂർ എയർപോർട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാൻ എത്തിയ കണ്ണൂർ സ്വദേശി അർജ്ജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കവർച്ച സംഘത്തിലെ 5 പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണവും കണ്ടെത്തിയിരുന്നു. പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ്. ഇവരിൽ നിന്നും 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്.
കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കും. .മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസ് , കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി, എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.